24 C
Kottayam
Thursday, June 4, 2026

ഇനിയില്ല; ചാനലിനെ ഞെട്ടിച്ച് സുചിതയുടെ തീരുമാനം; ഒറ്റ വാ​ഗ്ദാനം കൊണ്ട് നടിക്ക് മനം മാറ്റം

Must read

കൊച്ചി:സിനിമകളിൽ നിന്നും സീരിയൽ രം​ഗത്തേക്ക് കടന്ന് വന്ന് വിജയം കൈവരിച്ച നിരവധി നടിമാരുണ്ട്. ശ്രീവിദ്യ, ദേവയാനി, രാധിക തുടങ്ങി സിനിമകളിൽ പേരെടുത്ത പലർക്കും പിന്നീട് സീരിയൽ രം​ഗത്തും വൻ ജനപ്രീതി നേടാൻ കഴിഞ്ഞു. സിനിമാ ലോകത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സീരിയൽ രം​ഗത്ത് തരം​ഗം സൃഷ്ടിച്ച നടിയാണ് സുചിത. തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രദ്ധേയ വേഷങ്ങൾ സുചിതയ്ക്ക് സീരിയലുകളിൽ നിന്ന് ലഭിച്ചു.

കാണാക്കിനാവ്, ദേവി മഹാത്മ്യം, ഹരിചന്ദനം തുടങ്ങിയവയാണ് സുചിതയുടെ ജനശ്രദ്ധ നേടി മലയാളം സീരിയലുകൾ. തമിഴിലാണ് നടി കൂടുതൽ സീരിയലുകൾ ചെയ്തത്. തമിഴ് കുടുംബ പ്രേക്ഷകർക്കിടയിൽ സുചിതയ്ക്കുള്ള ജനപ്രീതി ചെറുതല്ല. വൻ ഹിറ്റായ പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിൽ ശ്രദ്ധേയ വേഷം സുചിതയ്ക്ക് ലഭിച്ചു. വർഷങ്ങളോളം ജനപ്രിയ പരമ്പരയായി തുടർന്ന പാണ്ഡ്യൻ സ്റ്റോർസ് പുതിയ സീസണുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുകയാണ്.

Sujitha

സീരിയൽ വീണ്ടും തുടങ്ങാനിരിക്കെ അണിയറയിൽ ചില അപ്രതീക്ഷിത സംഭവങ്ങളും നടന്നു. പുതിയ സീസണിൽ താൻ അഭിനയിക്കാനില്ലെന്നും സീരിയൽ വിടുകയാണെന്നും സുചിത അണിയറ പ്രവർത്തകരെ അറിയിച്ചു. ഇത് സീരിയൽ സംപ്രേഷണം ചെയ്യുന്ന ചാനലിന് വരെ ഞെട്ടലുണ്ടാക്കി. അഞ്ച് വർഷങ്ങൾ പാണ്ഡ്യൻ സ്റ്റോർസിലെ ധനലക്ഷ്മിയായി പ്രേക്ഷകർ കണ്ടത് സുചിതയെയാണ്.

ഈ കഥാപാത്രമായി മറ്റൊരാളെത്തുന്നത് സീരിയലിന്റെ സ്വീകാര്യതയെ ബാധിക്കുമെന്ന് അണിയറ പ്രവർത്തകർ ഭയന്നു. ഇതോടെ ഇവർ നടിയുമായി ചർ‌ച്ച നടത്തി. വ്യക്തിപരമായ ചില കാരണങ്ങളാണ് പിൻമാറ്റമെന്നാണ് സുചിത നൽകിയ വിശദീകരണം. എന്നാൽ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട അണിയറക്കാർ നടിക്ക് പ്രതിഫലം കൂട്ടി നൽകാമെന്നും വാ​ഗ്ദാനം ചെയ്തു. ഇതോടെ സുചിതയ്ക്ക് മനം മാറ്റം വന്നു. പാണ്ഡ്യൻ സ്റ്റോർസിൽ അഭിനയിക്കാൻ നടി സമ്മതം അറിയിച്ചു.

- Advertisement -
Sujitha

ഇക്കഴിഞ്ഞ വർഷങ്ങളിൽ പ്രതിഫലം കൂട്ടി നൽകാത്തതിനാലാണ് പരമ്പരയിൽ നിന്ന് പിൻമാറാൻ സുചിത തീരുമാനിച്ചതെന്നും സൂചനയുണ്ട്. സംവിധായകനായ ധനുഷിനെയാണ് സുചിത വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുമുണ്ട്. ധൻവിൻ എന്നാണ് മകന്റെ പേര്. നടി മീര ജാസ്മിന്റെ മുഖഛായയുള്ള നടിയെന്ന പേരിലാണ് തുടക്ക കാലത്ത് സുചിത അഭിനയ രം​ഗത്ത് അറിയപ്പെട്ടത്.

- Advertisement -

ഹരിചന്ദനം എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ഇക്കാര്യം സുചിതയോട് പറഞ്ഞതിനെക്കുറിച്ച് നടനും നിർമാതാവുമായ ദിനേശ് പണിക്കർ അടുത്തിടെ സംസാരിച്ചിരുന്നു. എല്ലാവരും ഇക്കാര്യം തന്നോട് പറയാറുണ്ടെന്നാണ് സുചിത നൽകിയ മറുപടിയെന്നും ദിനേശ് പണിക്കർ വ്യക്തമാക്കി.

സുചിതയുടെ സഹോദരനാണ് സംവിധായകൻ സൂര്യ കിരൺ. നിരവധി സിനിമകൾ സംവിധാനം ചെയ്ത സൂര്യ കിരൺ വിവാഹം ചെയ്തത് നടി കാവേരിയെയാണ്. വിവാഹം കഴിഞ്ഞ് കുറച്ച് വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. അടുത്തിടെ നൽ‌കിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സുചിത സംസാരിച്ചു. സാമ്പത്തിക പ്രശ്നങ്ങൾ ചേട്ടന്റെ വിവാഹബന്ധത്തെ ബാധിച്ചെന്നാണ് സുചിത പറഞ്ഞത്.

സിനിമാ നിർമാണത്തിലൂടെ വലിയ സാമ്പത്തിക നഷ്ടം രണ്ട് പേർക്കും നേരിടേണ്ടി വന്നു. കട ബാധ്യത മൂലം എല്ലാം വിറ്റു. സാമ്പത്തിക പ്രതിസന്ധി വന്നാൽ രണ്ട് പേരിൽ ഒരാൾക്ക് ബാലൻ‌സ് ചെയ്യാൻ പറ്റണം. ഇത്തരം പ്രശ്നങ്ങൾ അധിക കാലം നീണ്ട് നിൽക്കുന്നത് ബന്ധങ്ങളെ ബാധിക്കുമെന്നും സുചിത ചൂണ്ടിക്കാട്ടി. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുചിത ഇക്കാര്യം പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week