28.2 C
Kottayam
Friday, June 5, 2026

സംസ്ഥാനത്ത് ഇനി പവര്‍ക്കെട്ടില്ല; ലോഡ് ഷെഡിങ് പൂര്‍ണ്ണമായി ഒഴിവാക്കി; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി വേനല്‍മഴയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

Must read

പാലക്കാട്: വേനല്‍മഴ കനത്തതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന വൈദ്യുതി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇനി പവര്‍ക്കെട്ടിന് സാധ്യതയില്ലെന്നും ലോഡ് ഷെഡിങ് പൂര്‍ണ്ണമായി കുറഞ്ഞതായും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. ചിലയിടങ്ങളില്‍ അനുഭവപ്പെട്ട ഓവര്‍ലോഡ് മൂലമുള്ള സ്വാഭാവിക നിയന്ത്രണങ്ങള്‍ മാത്രമാണ് നിലവിലുള്ളതെന്നും കഴിഞ്ഞദിവസം സംസ്ഥാനത്ത് എവിടെയും നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും മന്ത്രി പാലക്കാട് വ്യക്തമാക്കി.

സംസ്ഥാനത്ത് വേനല്‍മഴ ലഭിച്ചു തുടങ്ങിയതോടെ വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞതാണ് കെഎസ്ഇബിക്ക് വലിയ ആശ്വാസമായത്. വൈകിട്ട് 6 മണി മുതല്‍ രാത്രി 12 മണി വരെയുള്ള 'പീക്ക് അവറില്‍' ഏര്‍പ്പെടുത്തിയിരുന്ന അര മണിക്കൂര്‍ നിയന്ത്രണം ഇനി തുടരേണ്ടതില്ലെന്നാണ് തീരുമാനം. പ്രകൃതി ചതിച്ചതുകൊണ്ടാണ് ലോഡ് ഷെഡിങ് വേണ്ടിവന്നതെന്നായിരുന്നു മന്ത്രിയുടെ മുന്‍ നിലപാട്. പത്തുവര്‍ഷത്തെ വൈദ്യുതി സ്വയംപര്യാപ്തതാ അവകാശവാദങ്ങള്‍ക്കിടെ നിയന്ത്രണം വന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.

വിതരണ ശൃംഖലയുടെ ആഘാതം കുറയ്ക്കാന്‍ നിയന്ത്രണം അത്യാവശ്യമാണെന്നായിരുന്നു കെഎസ്ഇബി ഉന്നതതല യോഗം നേരത്തെ വിലയിരുത്തിയിരുന്നത്. എന്നാല്‍ കൂടംകുളം നിലയത്തില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിച്ചു തുടങ്ങിയത് പ്രതിസന്ധി മറികടക്കാന്‍ സഹായകമായി. നിലവില്‍ സംസ്ഥാനത്ത് വൈദ്യുതിയുടെ കുറവില്ലെന്നും വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഡാം മാനേജ്മെന്റില്‍ ഉണ്ടായ വീഴ്ചയാണ് സംസ്ഥാനത്തെ പെട്ടെന്നുള്ള വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന ആക്ഷേപവും ശക്തമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡാമുകളില്‍ ഉയര്‍ന്ന തോതില്‍ വെള്ളം എത്തിയിട്ടും അത് ഫലപ്രദമായി സംഭരിക്കാനോ ഉപയോഗിക്കാനോ കെഎസ്ഇബിക്ക് സാധിച്ചില്ലെന്നാണ് വിവരം. വേനല്‍മഴ ലഭിച്ചില്ലായിരുന്നെങ്കില്‍ സംസ്ഥാനം വലിയ ഇരുട്ടിലേക്ക് നീങ്ങുമായിരുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മഴയുടെ വരവോടെ കൃഷിയാവശ്യങ്ങള്‍ക്കും മറ്റുമുള്ള പമ്പിങ് കുറഞ്ഞതും കെഎസ്ഇബിക്ക് ഗുണകരമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week