28.2 C
Kottayam
Friday, June 5, 2026

ബില്ലുകളും റീചാർജും ഇനി മറക്കില്ല; ഗൂഗിൾ പേയിൽ പേയ്‌മെന്റ് റിമൈൻഡർ സെറ്റ് ചെയ്യാം

Must read

മുംബൈ:ഗൂഗിൾ പേ (Google Pay) ആപ്പിൽ ഉപയോഗപ്രദമായതും എന്നാൽ പലരും ഉപയോഗിക്കാത്തതുമായ നിരവധി ഫീച്ചറുകളുണ്ട്. ഇത്തരത്തിൽ ഒന്നാണ് പേയ്മെന്റ് റിമൈൻഡർ. എല്ലാ മാസവും അടയ്ക്കേണ്ട ബില്ലുകളും റീചാർജുകളും കൃത്യമായ തിയ്യതിയിൽ ഓർമിപ്പിക്കുന്ന സംവിധാനമാണ് ഇത്. കറന്റ് ബില്ലുകൾ, ഫോൺ റീചാർജുകൾ, ഡിടിഎച്ച് റീചാർജുകൾ എന്നിങ്ങനെയുള്ള പേയ്മെന്റുകൾ അതാത് ദിവസം കൃത്യമായി അറിയിക്കാൻ ഈ ഫീച്ചറിന് സാധിക്കും.

പേയ്മെന്റ് റിമൈഡർ ഫീച്ചർ

ഗൂഗിൾ പേയുടെ പേയ്‌മെന്റ് റിമൈൻഡർ ഫീച്ചർ ഉപയോഗിച്ചാൽ ബില്ലുകൾ കൃത്യമായി അടയ്ക്കാം മാത്രമല്ല റീചാർജ് ചെയ്യാുള്ള തിയ്യതി മറന്ന് ഫോണിൽ ഡാറ്റ കിട്ടാത്ത അവസ്ഥ പോലും ഉണ്ടാകില്ല. ബില്ലുകൾ മാത്രമല്ല, വാടക തുക, മെയിന്റനൻസ്, പത്ര ബില്ലുകൾ തുടങ്ങിയ പേയ്‌മെന്റുകൾക്കായി നിങ്ങൾക്ക് റിമൈൻഡർ സെറ്റ് ചെയ്യാൻ സാധിക്കും. ഈ ഫീച്ചറിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ എങ്ങനെയാണ് ഇത് ഓൺ ചെയ്യുന്നത് എന്ന് നോക്കാം.​

ഗൂഗിൾ പേയിൽ പേയ്മെന്റ് റിമൈൻഡർ സെറ്റ് ചെയ്യാം

● നിങ്ങളുടെ ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ ഗൂഗിൾ ആപ്പ് തുറക്കുക.

● താഴെയായി കാണുന്ന റെഗുലർ പേയ്‌മെന്റ്സ് ഓപ്ഷൻ ടാപ്പ് ചെയ്യുക.

- Advertisement -

● പേയ്‌മെന്റ് ഓപ്ഷന് താഴെ പേയ്‌മെന്റ് കാറ്റഗറി ടാപ്പ് ചെയ്യുക.

- Advertisement -

● സീ ഓൾ ടാപ്പ് ചെയ്‌ത് നിങ്ങൾക്ക് ആവശ്യമായ വിഭാഗം തിരഞ്ഞെടുക്കുക.

● റിക്കറിങ് പേയ്മെന്റുകൾക്കായി കുറച്ച് വിവരങ്ങൾ നൽകേണ്ടതുണ്ട്.

● കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് പണം അയക്കേണ്ട കോൺടാക്റ്റ് തിരഞ്ഞെടുക്കുക.

- Advertisement -

● സ്റ്റാർട്ട് ഡേറ്റ് തിരഞ്ഞെടുക്കുക.

● പേയ്‌മെന്റ് ഫ്രീക്വൻസി തിരഞ്ഞെടുക്കുക.

● തുക തിരഞ്ഞെടുക്കുക.

● എളുപ്പം തിരിച്ചറിയാനായി പേയ്‌മെന്റിന് ഒരു പേര് നൽകുക.

● നിങ്ങളുടെ ചെക്ക്‌ലിസ്റ്റിൽ പേയ്‌മെന്റ് റിമൈൻഡർ കാണാൻ, റിമൈൻഡർ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ടാപ്പ് ചെയ്യുക.

പേയ്മെന്റ് രീതി

സാധാരണ പിയർ പേയ്‌മെന്റുകൾക്കായി റിമൈൻഡറുകൾ സെറ്റ് ചെയ്യാൻ മാത്രമേ ഗൂഗിൾ പേയിലൂടെ സാധിക്കുകയുള്ളു. ഓട്ടോമാറ്റിക്കായി പണം അക്കൌണ്ടിൽ നിന്നും പോവുകയില്ല. നിങ്ങൾക്ക് നോട്ടിഫിക്കേഷനായി പണം അടയ്ക്കേണ്ട തിയ്യതിയാണ് എന്ന് ഓർമിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. റിമൈൻഡർ സെറ്റ് ചെയ്താലും പേയ്മെന്റ് നിങ്ങൾ തന്നെ ചെയ്യേണ്ടി വരും. അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി തുക കുറയ്ക്കുന്നതിന് പകരം പണമടയ്ക്കാനുള്ള നോട്ടിഫിക്കേഷൻ മാത്രം ലഭിക്കും.​

റുപേ ക്രെഡിറ്റ് കാർഡ്

ഗൂഗിൾ പേ, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ചുകൊണ്ട് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) റുപേ ക്രെഡിറ്റ് കാർഡുകൾക്കുള്ള സപ്പോർട്ട് നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ റുപേ ക്രെഡിറ്റ് കാർഡുകൾ ഗൂഗിൾ പേയുമായി ലിങ്ക് ചെയ്യാനും റുപേ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്ന എല്ലായിടത്തും ഓൺലൈനായും ഓഫ്‌ലൈനായും പണമടയ്ക്കാനും സാധിക്കും.

സപ്പോർട്ട് ചെയ്യുന്ന കാർഡുകൾ

ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ റുപേ ക്രെഡിറ്റ് കാർഡുകൾ ഇപ്പോൾ ഗൂഗിൾ പേയിൽ ലിങ്ക് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഗൂഗിൾ പേയിൽ വേറെയും മികച്ച സവിശേഷതകളുണ്ട്. സുരക്ഷയും സൌകര്യവും മുൻനിർത്തിയാണ് ഗൂഗിൾ പേ ഇത്തരം ഫീച്ചറുകൾ നൽകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week