24.5 C
Kottayam
Friday, June 5, 2026

മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ നിയമം ലംഘിച്ചാൽ ഇനി ജയിൽശിക്ഷയില്ല, പിഴമാത്രം

Must read

തിരുവനന്തപുരം: മദ്യത്തിന്റെ പരസ്യമോ പ്രചാരണവുമായിബന്ധപ്പെട്ട നിയമം ലംഘിച്ചാൽ ഇനി ജയിൽശിക്ഷയില്ല. ഈ നിയമമനുസരിച്ചുള്ള കേസുകൾ പിഴയീടാക്കി രാജിയാക്കാവുന്ന കുറ്റമാക്കിയുള്ള അബ്കാരി നിയമഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചു. മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച ഭേദഗതി ചർച്ചയ്ക്കുശേഷം സബ്ജക്ട് കമ്മിറ്റിക്കുവിട്ടു.

‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’ എന്ന മുന്നറിയിപ്പില്ലാതെ സിനിമാ തിയേറ്ററുകളിൽ മദ്യത്തിന്റെയോ മദ്യത്തിന്റെ ഉപഭോഗത്തിന്റെയോ പ്രദർശനത്തിന്റെയോ രംഗംകാണിച്ചാൽ ആറുമാസം തടവും 10,000 രൂപ പിഴയുമായിരുന്നു ശിക്ഷ. ഇതിൽ ഭേദഗതി വരുത്തി ജയിൽശിക്ഷ ഒഴിവാക്കി. പിഴ അരലക്ഷം രൂപയാക്കി ഉയർത്തി.

മദ്യവർജനനയംപറയുന്ന സർക്കാർ മദ്യം പ്രോത്സാഹിപ്പിക്കുകയാണെന്ന് ചർച്ചയിൽ കോൺഗ്രസിലെ മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. ടോഡി ബോർഡിനെക്കുറിച്ച് മദ്യനയം നിശ്ശബ്ദമാണെന്നു ചൂണ്ടിക്കാട്ടിയ സി.പി.ഐ.യിലെ പി. ബാലചന്ദ്രൻ, ടൂറിസം വ്യവസായവുമായി ബന്ധപ്പെടുത്തി കള്ളിനെ പുനഃസംഘടിപ്പിച്ച് സർക്കാരിന് വരുമാനമുണ്ടാക്കാമെന്നും പറഞ്ഞു.

വ്യാപാരം എളുപ്പമാക്കൽ നടപടിയുടെ ഭാഗമായി രാജ്യത്താകെ 29,428 വ്യവസ്ഥകൾ കുറ്റമല്ലാതാക്കിയിട്ടുണ്ട്. കള്ളുഷാപ്പുകൾ കുടുംബസമേതം വരാനാവുന്നവിധത്തിൽ നവീകരിക്കും. ടോഡി ബോർഡ് ഉടൻ നിലവിൽവരുമെന്നും മന്ത്രി അറിയിച്ചു.

- Advertisement -

- Advertisement -

മദ്യവരുമാനമാണ് സർക്കാരിന്റെ ആശ്രയമെന്നതു സംഘപരിവാർ പ്രചാരണമാണെന്ന് മന്ത്രി പറഞ്ഞു. 2011-12ൽ എക്സൈസ് വരുമാനം 18.12 ശതമാനമുള്ളത് 2016-17ൽ 14.5 ശതമാനമായി കുറഞ്ഞു. ഒരുലക്ഷംപേർക്ക് ഒരു മദ്യവിൽപ്പനശാല എന്ന നിലയിലേ കേരളത്തിലുള്ളൂവെന്നും തമിഴ്‌നാട്ടിലും കർണാടകയിലും ഏറെ ഇരട്ടിയാണ്. ലഹരിവേട്ട സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്.

ലഹരിവേട്ട ഇങ്ങനെ

ഇനം 2019 2022

- Advertisement -

രാസലഹരി 230 ഗ്രാം 7275.45 ഗ്രാം

എൽ.എസ്.ഡി. സ്റ്റാമ്പ് 18.79 ഗ്രാം 42.78 ഗ്രാം

എം.ഡി.എം.എ. 34 ഗ്രാം 2432 ഗ്രാം

ഹെറോയിൻ 76 ഗ്രാം 447 ഗ്രാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week