FeaturedKeralaNews

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിയ്ക്കരുതെന്ന് സര്‍ക്കാര്‍,പ്രതിസന്ധികാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും പിഴിഞ്ഞുകളയാമെന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിമൂലം രക്ഷാകര്‍ത്താക്കള്‍ സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ദ്ധിപ്പിയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മാറിയ സാഹചര്യങ്ങള്‍ക്കനുസൃതമായി പഠനം ക്രമീകരിയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിയ്‌ക്കേണ്ടത്.അടിയന്തിരപ്രാധാന്യത്തോടെ ഇക്കാര്യം നടപ്പിലാക്കേണ്ടതിലാണ് സ്വകാര്യ സ്‌കൂളുകളും ശ്രദ്ധവെയ്‌ക്കേണ്ടത്.പ്രതിസന്ധികാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും പിഴിഞ്ഞുകളയാമെന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

പുതിയ അധ്യയനവര്‍ഷം ആരംഭിയ്ക്കുന്നതു സംബന്ധിച്ച് അനിശ്ചതത്വങ്ങള്‍ക്കിടയിലും ഫീസ് വര്‍ധിപ്പിച്ചശേഷം ഇതടയ്ക്കുന്നതിനായി വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിയ്ക്കുന്നതിനായി പരാതികളുണ്ടായിരുന്നു. ഫീസ് അടയ്ക്കുന്ന രസീതുമായി വന്നാലെ പാഠപുസ്തകങ്ങള്‍ നല്‍കൂ എന്ന് നിര്‍ബന്ധം പിടിയ്ക്കുന്നുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

അതേസമയം ഇന്ന് കേരളത്തില്‍ 84 പേര്‍ക്ക് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 31 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-15, കുവൈറ്റ്-5, സൗദി അറേബ്യ-5, ഒമാന്‍-3, ഖത്തര്‍-2, മാലിദ്വീപ്-1) 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-31, തമിഴ്നാട്-9, കര്‍ണാടക-3, ഡല്‍ഹി-2, ഗുജറാത്ത്-2, ആന്ധ്രാപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button