ബംഗളൂരു: പ്രഭാതഭക്ഷണം വിളമ്പി നൽകാത്തതിനെ തുടർന്ന് അമ്മയെ കൊലപ്പെടുത്തിയ കൗമാരക്കാരൻ പൊലീസിൽ സ്വമേധയാ കീഴടങ്ങി. കർണാടകയിലെ മുൽബാഗൽ നഗരത്തിൽ ആണ് സംഭവം. കൃത്യത്തിന് ശേഷം വിദ്യാർത്ഥി നേരെ വന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ കൗമാരക്കാരൻ ക്ലാസിന് പോകാൻ തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം. തനിക്ക് പ്രഭാതഭക്ഷണം വിളമ്പാൻ അമ്മയോട് ആവശ്യപ്പെട്ടപ്പോൾ അത് നിരസിക്കുകയും ‘നീ എൻ്റെ മകനല്ല’ എന്ന് പറയുകയും ചെയ്തതായി കുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രകോപിതനായ കുട്ടി ഇരുമ്പ് ദണ്ഡ് കൊണ്ട് അമ്മയുടെ തലയിൽ ഇടിച്ചതാണ് മരണ കാരണം.
പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടി നടന്ന കാര്യങ്ങൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനോട് വിവരിച്ചു. തുടർന്ന് പൊലീസ് സംഘം വീട്ടിലെത്തി വിവരങ്ങൾ സ്ഥിരീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News