28.4 C
Kottayam
Saturday, June 6, 2026

ബന്ദികളെ വിട്ടയ്ക്കും വരെ ഒരു ഇലക്ട്രിക് സ്വിച്ചും ഓണാകില്ല, ഒരു കുടിവെള്ള ടാപ്പും തുറക്കില്ല, ഒരു ഇന്ധന ട്രക്കും അവിടേക്ക് പോവില്ല’ഗാസയെ വരിഞ്ഞുമുറുകി ഇസ്രായേല്‍

Must read

ജെറുശലേം: ഗസ്സയിലേക്ക് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന് ഇസ്രയേൽ. വെള്ളം മാത്രമല്ല, വൈദ്യുതിയും ഇന്ധനവും കൊടുക്കില്ല. ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരെ വിട്ടയയ്ക്കും വരെ അത്യാവശ്യ സാധനങ്ങൾ ഒന്നും അനുവദിക്കില്ല. മാനുഷികമായ ഒരു സഹായവും ഗസ്സയിലേക്ക് എത്തുന്നത് സമ്മതിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇസ്രയേൽ.

‘ ഗസ്സയിലേക്ക് മാനുഷിക സഹായമോ? നടപ്പില്ല. ഇസ്രയേൽ ബന്ദികളെ വിട്ടയ്ക്കും വരെ ഒരു 
ഇലക്ട്രിക് സ്വിച്ചും ഓണാകില്ല, ഒരു കുടിവെള്ള ടാപ്പും തുറക്കില്ല, ഒരു ഇന്ധന ട്രക്കും അവിടേക്ക് പോവില്ല’, ഇസ്രയേൽ ഊർജ്ജ മന്ത്രി ഇസ്രയേൽ കാത്സ് പ്രസ്താവനയിൽ പറഞ്ഞു.

ഏകദേശം 150 ഇസ്രയേലികളെയും, വിദേശികളെയും, ഇരട്ടപൗരത്വമുള്ളവരെയും ഗസ്സ മുനമ്പിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയിരുന്നു. 23 ലക്ഷത്തോളം പേർ താമസിക്കുന്ന ഗസ്സയിൽ ജീവിതം അക്ഷരാർഥത്തിൽ നരകമെന്ന് പറയാം. വ്യാഴാഴ്ച രാവിലെ വരെ 1000 ത്തിലേറെ ഫലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ സാധാരണക്കാർ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ പലരും ഗസ്സ വിട്ടുപലായനം ചെയ്യകയാണ്. എന്നാൽ, എങ്ങോട്ടുപോകാൻ? ഇസ്രയേൽ, ഈജിപ്റ്റ് അതിർത്തികൾ അടച്ചിരിക്കുകയാണ്

‘ ദൂരെ നിന്ന് ആ ഭീകര ശബ്ദം കേൾക്കാം, വീട് കുലുങ്ങുന്നത് അറിയാം, ഇപ്പോൾ ആകെ ചെയ്യാൻ ഉള്ളത്, കാത്തിരിക്കുക, പ്രാർത്ഥിക്കുക എന്നത് മാത്രമാണ്’, ഐഷ അബു ദക്ക എന്ന ഗസ്സ നിവാസി വ്യോമാക്രമണങ്ങളെ കുറിച്ച് പറഞ്ഞു. 38 കാരനായ മാസൻ മുഹമ്മദിനെ പോലുള്ളവർക്ക് രാത്രി ഉറക്കം പോലുമില്ല. എപ്പോഴാണ് റോക്കറ്റ് വന്ന് തലയിൽ വീഴുക എന്നുഭയന്ന് രാത്രി മുഴുവൻ കഴിച്ചുകൂട്ടുന്നു. പ്രേതനഗരി പോലെയുണ്ട് ഇപ്പോൾ ഗസ്സ, മുഹമ്മദ് എഎഫ്‌പിയോട് പറഞ്ഞു.

- Advertisement -

ഇസ്രയേൽ, വെള്ളവും, ഭക്ഷണവും ഇന്ധനവും അടക്കം നിഷേധിച്ച് സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ, അവശ്യ വസ്തുക്കൾ കിട്ടാതെ നെട്ടോട്ടമോടുകയാണ് ഗസ്സയിൽ അവശേഷിക്കുന്നവർ. ഇന്ധനമില്ലാതെ അവസാന വൈദ്യുതി നിലയവും അടച്ചതോടെ ഗസ്സ ഇരുട്ടിലാണ്.

- Advertisement -

ഗസ്സയിലേക്ക് വെള്ളവും ഭക്ഷണവും ഇന്ധനവും തടയരുതെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും അഭ്യർത്ഥിച്ചിട്ടുണ്ട്. ഗസ്സയിലെ യുഎൻ അഭയാർത്ഥി കേന്ദ്രങ്ങൾ ആക്രമിക്കരുത്. നിരപരാധികളായ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നുമാണ് യു എൻ തലവന്റെ അഭ്യർത്ഥന.

കാർ ബാറ്ററികൾ ഉപയോഗിച്ച് ആളുകൾ ഫോണുകൾ ചാർജ് ചെയ്യുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗസ്സയിലെ അൽഷിഫ ആശുപത്രിയിൽ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. മരുന്നിനും, ഓക്‌സിജൻ സിലിണ്ടറിനും എല്ലാം കടുത്ത ക്ഷാമമാണ്. ആളുകൾ വലിയ തോതിൽ വാങ്ങിച്ചുകൂട്ടുന്നതുകൊണ്ട് സ്റ്റോറുകളിൽ കാൻഡ് ഫുഡ് വേഗം അപ്രത്യക്ഷമാവുന്നു. അതിർത്തിക്കടുത്ത് കൃഷി ചെയ്യുന്ന പച്ചക്കറിക്കും ക്ഷാമമാണ്. 2007 ൽ ഹമാസിനെതിരായ ഉപരോധത്തിലും, ഇതുപോലെ കടുത്ത നിയന്ത്രണങ്ങൾ ഇസ്രയേൽ ഏർപ്പെടുത്തിയിരുന്നു.

അതേസമയം, ഗസ്സയിലെ ഹമാസിന്റെ കമാൻഡോ യൂണിറ്റ് ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ കരയുദ്ധം തുടങ്ങിയിട്ടില്ല. അതിർത്തിയിൽ തയാറായി നിൽക്കുന്ന ആയിരക്കണക്കിന് ഇസ്രയേൽ സൈനികർക്ക് ഗസ്സയിലേക്ക് കടക്കാനുള്ള നിർദ്ദേശം ഇനിയും നൽകിയിട്ടില്ല.

- Advertisement -

ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരെ മോചിപ്പിക്കാനും വ്യോമാക്രമണത്തിൽ തകർന്ന ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും മധ്യസ്ഥ ചർച്ചകൾ തുടങ്ങി. തുർക്കി, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് സമവായ ചർച്ചകൾ നടക്കുന്നത്. ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോടും ഗസ്സയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ തടയരുതെന്ന് ഇസ്രയേലിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. എങ്കിലും ഇരുപക്ഷവും വഴങ്ങിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week