28.1 C
Kottayam
Sunday, June 7, 2026

കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഡാറ്റ ചോര്‍ന്നിട്ടില്ല; സുരക്ഷിതമായി ഉപയോഗിക്കാമെന്ന് കേന്ദ്രം

Must read

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിന്‍ വിതരണത്തിനായി ആരംഭിച്ച കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡാറ്റ ചോര്‍ച്ച ഭയക്കാതെ കോവിന്‍ സുരക്ഷിതമായി ഉപയോഗിക്കാനാവുന്ന വെബ് പോര്‍ട്ടലാണെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. കോവിന്‍ പോര്‍ട്ടലില്‍ നിന്നും ഡാറ്റ ചോരുന്നതായി ചില വാര്‍ത്തകള്‍ പ്രചരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എല്ലാ ഉപയോക്താക്കളുടേയും വിവരങ്ങള്‍ പോര്‍ട്ടലില്‍ സുരക്ഷിതമാണെന്ന് മനസിലാക്കാന്‍ സാധിച്ചെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തികളുടെ മേല്‍വിലാസമോ ആര്‍ടിപിസിആര്‍ പരിശോധന ഫലങ്ങളോ ചോരുന്നില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളൊന്നും എവിടേയും സ്ഥിരമായി ശേഖരിക്കപ്പെടുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അതിനിടെ കോവിന്‍ ആപ്പില്‍ ഒറ്റ നമ്പറില്‍ നിന്നുള്ള വാക്‌സിന്‍ ബുക്കിംഗ് പരിധി ഉയര്‍ത്തിയിരുന്നു. കോവിനില്‍ ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആറ് അംഗങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ ഒരു നമ്പര്‍ ഉപയോഗിച്ച് നാല് പേര്‍ക്ക് വരെ മാത്രമേ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളു. ഈ പരിധിയാണ് നിലവില്‍ ആറിലേക്ക് ഉയര്‍ത്തിയത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3.37 ലക്ഷം പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് നേരിയ കുറവാണ് ഈ കണക്ക്. ഇതോടെ ആകെ രാജ്യത്ത് 3.88 കോടി ആളുകള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.22. 488 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണനിരക്ക് 4,88,884 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week