KeralaNewsPolitics

സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് 1 മുതല്‍ 4 വരെ; പങ്കെടുക്കുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനം മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളം ജില്ലയിൽ നടത്തും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, സെമിനാർ എന്നിവ ഇതിന്റെ ഭാഗമായി നടത്തും. പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ആർടിപിസിആർ ടെസ്റ്റ് നടത്തണം. കോവിഡ് മാനദണ്ഡമനുസരിച്ച് അനുവദിച്ച ആളുകൾക്കാവും പൊതുസമ്മേളനത്തിൽ പങ്കെടുക്കാനാവുകയെന്നും കോടിയേരി വ്യക്തമാക്കി.

പ്രതിനിധി സമ്മേളന നഗരിക്ക് ടി രാഘവൻ നഗർ എന്നും പൊതുസമ്മേളന നഗർ സഖാവ് ഇ ബാലനന്ദൻ നഗർ എന്നും സെമിനാർ നടക്കുന്ന വേദിക്ക് അഭിമന്യൂ നഗർ എന്ന പേരിടും. സംസ്ഥാന സമ്മേളനത്തിനാവശ്യമായ ഫണ്ട് ബഹുജനങ്ങളിൽ നിന്ന് പിരിക്കും. ഫെബ്രുവരിയിൽ 13,14 തീയതികളിൽ എറണാകുളം ജില്ലയിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും തൊഴിൽശാലകളിലും കടകളിലും സന്ദർശിച്ച് ഫണ്ട് പിരിക്കും. പരാമവധി ജനങ്ങളെ സമീപിച്ച് ഫണ്ട് ശേഖരിച്ചുകൊണ്ട് സമ്മേളനം നടത്തും. ഫെബ്രുവരി 21ന് പതാകദിനമായി ആചരിക്കും.

നടത്താൻ ബാക്കിയുളള ആലപ്പുഴ ജില്ലാ സമ്മേളനം രണ്ട് ദിവസമായി ചുരുക്കി ഫെബ്രുവരി 15,16 തീയതികളിൽ നടത്തും. 23ആം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ എല്ലാ പാർട്ടി അംഗങ്ങൾക്കും പൊതുജനങ്ങൾക്കും അഭിപ്രായവും ഭേദഗതിയും നിർദേശങ്ങളും രേഖപ്പെടുത്തി കേന്ദ്രകമ്മിറ്റിയെ അറിയിക്കാമെന്നും കോടിയേരി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button