24.9 C
Kottayam
Saturday, June 6, 2026

ബിഗ്ബോസ് വിജയിക്ക് ജാമ്യമില്ല; അക്രമ സംഭവത്തിൽ 16 പേർകൂടി അറസ്റ്റിൽ

Must read

ഹൈദരാബാദ്: ബിഗ്ബോസ് തെലുങ്കിന്റെ ഏഴാം പതിപ്പ് വിജയിയായ പല്ലവി പ്രശാന്തിനെയും സഹോദരനെയും 14 ദിവസത്തെ റിമാൻഡിൽ വിട്ടു. ഇരുവർക്കും കോടതി ജാമ്യം നിഷേധിച്ചു. ചൊവ്വാഴ്ച രാത്രി വിജയിയെ പ്രഖ്യാപിക്കുന്ന ചടങ്ങിനിടെ സ്റ്റുഡിയോയ്ക്ക് മുന്നില്‍ ആരാധകകൂട്ടം അഴിഞ്ഞാടിയ സംഭവത്തിലാണു നടപടി. പൊലീസ് നിര്‍ദേശം അവഗണിച്ച് അക്രമത്തിലേക്കു നയിച്ച റോഡ് ഷോയ്ക്കു നേതൃത്വം നല്‍കിയതിനാണു പല്ലവി പ്രശാന്തും സഹോദരനും അറസ്റ്റിലായത്.

പരിപാടി നടന്ന ഹൈദരബാദ് ജൂബിലി ഹില്‍സിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലേക്കു വൈകിട്ടോടെ ആരാധകർ എത്തുകയായിരുന്നു. പല്ലവി പ്രശാന്താണ് വിജയി എന്നറിഞ്ഞതോടെ ആള്‍കൂട്ടം ഇളകി, അതിവേഗം അക്രമത്തിലേക്കു നീങ്ങി. സഹ മത്സരാര്‍ഥികളുടേതും പൊലീസിന്റെയും വാഹനങ്ങളടക്കം കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു. പൊലീസിന്റെ നിര്‍ദേശം അവഗണിച്ചു പ്രശാന്ത് ആരാധകകൂട്ടത്തിലേക്കിറങ്ങിയതോടെ എല്ലാം കൈവിട്ടുപോയി. 

സംഭവത്തിനു പിന്നാലെ വീട്ടിലെത്തിയ പല്ലവി പ്രശാന്തിനെയും സഹോദരനെയും പൊലീസ് അറസ്റ്റു ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, കലാപമുണ്ടാക്കല്‍, പൊലീസിന്റെ ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്.

പിന്നാലെ ജാമ്യാപേക്ഷയുമായി അഭിഭാഷകൻ കോടതിയെ സമീപിച്ചെങ്കിലും ഇവരെ വിട്ടയയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ദിവസം പ്രായപൂർത്തിയാകാത്ത 4 പേർ ഉൾപ്പെടെ, 16 പേരെകൂടി പൊലീസ് അറസ്റ്റു ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

- Advertisement -

അതേസമയം, ബിഗ്ബോസ് ഹൗസിൽ എന്തു സംഭവിച്ചുവെന്നത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും പുറത്തുനടന്ന അക്രമസംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നു മുന്നറിയിപ്പു നൽകിയിട്ടും പ്രശാന്ത് ആരാധകരെ കാണാൻ അവിടെ എത്തിയെന്നും വലിയ നാശനഷ്ടമുണ്ടായതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. കര്‍ഷകനായ പ്രശാന്ത് തന്റെ അതിജീവിത കഥ പറഞ്ഞാണു ആരാധകരെ നേടിയതും ടൈറ്റില്‍ വിന്നര്‍ സ്ഥാനത്തേക്ക് എത്തിയതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week