25.5 C
Kottayam
Saturday, June 6, 2026

കെജ്രിവാള്‍ ജയിലില്‍ തുടരും, ജാമ്യം അനുവദിക്കാതെ ഹൈക്കോടതി; റോസ് അവന്യു കോടതിക്ക് വിമര്‍ശനം

Must read

ന്യൂഡല്‍ഹി: മദ്യ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി ഡല്‍ഹി ഹൈക്കോടതി. നേരത്തെ വിചാരണ കോടതിയുടെ ജാമ്യം അനുവദിച്ച തീരുമാനത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇടക്കാല സ്‌റ്റേ പിന്‍വലിക്കാനാവില്ലെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളി. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കോടതി സ്‌റ്റേ പിന്‍വലിക്കാനുള്ള ഹര്‍ജി പരിഗണിച്ചത്.

വിചാരണക്കോടതിയെയും ഹൈക്കോടതി വിമര്‍ശിച്ചു. റോസ് അവന്യൂ കോടതി ജാമ്യം നല്‍കുമ്പോള്‍ ശരിയായ രീതിയില്‍ ബുദ്ധി ഉപയോഗിച്ചില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വിചാരണക്കോടതിയുടെ വിധിയില്‍ ധാരാളം പാളിച്ചകളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

കെജ്രിവാളിന് ജാമ്യം അനുവദിച്ചപ്പോള്‍ പ്രോസിക്യൂഷന് ഇതിനെ ചോദ്യം ചെയ്യാന്‍ മതിയാ സമയം നല്‍കിയില്ല. കെജ്രിവാളിന്റെ മോചനത്തിന് മതിയായ നിബന്ധനകള്‍ നല്‍കുന്നതിലും കോടതി പരാജയപ്പെട്ടു. കള്ളപ്പണ നിയമപ്രകാരമുള്ള കേസുകളില്‍ ഇത്തരം നിബന്ധനകള്‍ ജാമ്യത്തിനുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

കെജ്രിവാളിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ കൃത്യമായി പരിഗണിക്കേണ്ടിയരുന്നു. സെക്ഷന്‍ 70 പ്രകാരമുള്ള കാര്യങ്ങള്‍ വിധിയില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇഡി ഉന്നയിച്ച തടസ്സ വാദങ്ങളോ, മുന്നില്‍ ഉള്ള തെളിവുകളോ റോസ് അവന്യു കോടതിയിലെ അവധിക്കാല ജഡ്ജി പരിഗണിച്ചില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

- Advertisement -

നേരത്തെ റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ച നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജാമ്യം അനുവദിച്ച വിധിയില്‍ പിഴവുകളുണ്ടെന്നായിരുന്നു ഇ ഡി ഉന്നയിച്ചത്. തുടര്‍ന്ന് ഇരുപക്ഷത്തിന്റെ വാദം കേട്ട കോടതി ജാമ്യം നല്‍കാനുള്ള വിധിക്ക് സ്‌റ്റേ അനുവദിക്കുകയായിരുന്നു.

- Advertisement -

തിങ്കളാഴ്ച്ച ഇടക്കാല സ്‌റ്റേക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു കെജ്രിവാള്‍. എന്നാല്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഹൈക്കോടതി ജാമ്യം പിന്‍വലിച്ച സാഹചര്യത്തില്‍ അതില്‍ ഇടപെടുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

അതേസമയം ഹൈക്കോടതിയുടെ നടപടികള്‍ അസാധാരണമാണെന്ന് ജസ്റ്റിസ് മനോജ് മിശ്ര പറഞ്ഞിരുന്നു. സ്റ്റേ സംബന്ധമായ ഉത്തരവുകള്‍ മാറ്റിവെക്കുന്ന ശീലമില്ല. അപ്പോള്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്. എന്നാല്‍ കെജ്രിവാളിന്റെ കേസില്‍ നടപടി അസാധാരണമാണെന്നും മിശ്ര പറഞ്ഞു.

നേരത്തെ സുപ്രീം കോടതിയില്‍ വാദത്തിനിടെ എന്തുകൊണ്ട് തനിക്ക് ഇടക്കാലം ജാമ്യം അനുവദിക്കുന്നില്ലെന്ന് കെജ്രിവാള്‍ ചോദിച്ചിരുന്നു. കെജ്രിവാള്‍ നിരന്തരം കുറ്റം ചെയ്യുന്ന ഒരാള്‍ അല്ലെന്നും, ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടില്ലെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് സിംഗ്വി പറഞ്ഞിരുന്നു. നേരത്തെ തിരഞ്ഞെടുപ്പ് സമയത്ത് കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് പ്രചാരണം കഴിഞ്ഞ ശേഷമാണ് കെജ്രിവാള്‍ ജയിലില്‍ മടങ്ങിയെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week