24.5 C
Kottayam
Friday, June 5, 2026

അസൂയ തോന്നിയത് നിത്യ മേനോനോട്; കാരണമെന്തെന്ന് വ്യക്തമാക്കി നടി അദിതി രവി

Must read

കൊച്ചി:തെന്നിന്ത്യൻ സിനിമകളിലെ പ്രമുഖ നായിക നടിയാണ് നിത്യ മേനോൻ. ആകാശ ​ഗോപുരം, ഉറുമി, ഉസ്താദ് ഹോട്ടൽ, ബാം​ഗ്ലൂർ ഡേയ്സ്, തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ശ്ര​ദ്ധിക്കപ്പെട്ട നിത്യക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചത് തെലുങ്കിൽ നിന്നാണ്. നടിക്ക് താരതമ്യേന ആരാധകർ കൂടുതലുള്ളതും തെലുങ്കിലാണ്.

തമിഴിൽ നടി ചെയ്യുന്ന സിനിമകൾ കുറവാണ്. പക്ഷെ ചെയ്തവയൊക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇരുമുഖൻ, മേർസൽ, കാഞ്ചന 2, തിരുച്ചിത്രമ്പലം തുടങ്ങിയ സിനിമകൾ ഇതിനു​ദാഹരണമാണ്. മലയാളത്തിൽ ഇടയ്ക്ക് വന്ന് പോവുന്ന നടി മാത്രമാണ് നിത്യ.

അതേസമയം അടുത്തിടെ 19 (1) A, വണ്ടർ വുമൺ എന്നീ രണ്ട് സിനിമകൾ നടിയുടേതായി റിലീസ് ചെയ്തു. തുടക്ക കാലത്ത് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടുണ്ടായ വിവാദങ്ങൾ മലയാള സിനിമയിലെ നിത്യയുടെ കരിയറിന് തിരിച്ചടിയായി. പ്രൊഡ്യൂസർമാരോട് ബഹുമാനക്കുറവ് കാണിച്ചെന്ന് പറഞ്ഞ് നിത്യ മേനോനെതിരെ വിലക്ക് പ്രഖ്യാപിക്കുകയുമുണ്ടായി.

- Advertisement -

- Advertisement -

എന്നാൽ പിന്നീടിത് നീക്കുകയും ചെയ്തു. എന്നാൽ ഈ സംഭവത്തോടെ നിത്യ മേനോൻ മലയാള സിനിമയിൽ നിന്ന് പതിയെ അകന്ന് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ നൽകിയ അഭിമുഖത്തിലും നിത്യ ഇതേപറ്റി സൂചിപ്പിച്ചിരുന്നു. വിവാദം മൂലം തന്നെ പറ്റി പലർക്കും മുൻ ധാരണകളുണ്ടെന്നാണ് നടി പറഞ്ഞത്.

അതേസമ‌യം തെലുങ്ക് സിനിമാ ലോകം നടിക്ക് ധാരാളം അവസരങ്ങൾ നൽകി. അല്ലു അർജുൻ, രാം ചരൺ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം നടി തെലുങ്ക് സിനിമകളിൽ അഭിനയിച്ചു. സിനിമകളിൽ നിന്ന് ഇടയ്ക്കിടെ ഇടവേളയെടുക്കുന്ന താരമാണ് നിത്യ മേനോൻ.

- Advertisement -

ഇപ്പോഴിതാ നിത്യ മേനോനെ പ്രശംസിച്ച് കൊണ്ട് നടി അദിതി രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഭിനയം കണ്ടിട്ട് അസൂയ തോന്നിയ നടി ആരെന്ന ചോദ്യത്തിന് നിത്യ മേനോന്റെ പേരാണ് അദിതി രവി രവി പറഞ്ഞത്.

നിത്യ മോനോനെ വളരെ ഇഷ്ടമാണ്. അവരുടെ ഏത് സിനിമ വന്നാലും വന്നിരുന്ന് കാണുന്ന ആർട്ടിസ്റ്റാണെന്നും അദിതി രവി പറഞ്ഞു. മുമ്പൊരിക്കൽ ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

മറ്റുള്ള താരങ്ങളെക്കുറിച്ചും അദിതി രവി സംസാരിച്ചു. ആസിഫ് അലി വളരെ ജെനുവിനായ ആളാണ്. കുറച്ച് ഷൈയാണ്. പിന്നെ പരിചയപ്പെട്ട് കഴിഞ്ഞാൽ സംസാരിക്കും. ഫേക്കായി സംസാരിക്കില്ല. അലമാര സിനിമയിൽ ഒപ്പമഭിനയിച്ച സണ്ണി വെയ്ൻ അധികം സംസാരിക്കില്ല. ഞാനെന്റെ സീൻ ചെയ്യും. ആൾ ആളുടെ സീൻ ചെയ്ത് പോയിരിക്കും.

സിനിമ ചെയ്ത് തീരാറാവുമ്പോഴാണ് ഞാനൊന്ന് മിം​ഗിൾ ആവുക. ആദ്യ സിനിമ കൂടി ആയതിനാൽ എനിക്ക് സംസാരിക്കാനേ പറ്റിയില്ല. സിനിമ കഴിയാറായപ്പോഴാണ് ഞങ്ങൾ സംസാരിച്ചതെന്നും അദിതി രവി പറഞ്ഞു.

2014 ൽ ആം​ഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിൽ സഹനടിയായാണ് അഭിനയ രം​ഗത്തേക്കുള്ള അദിതിയുടെ കടന്ന് വരവ്. 201 7ൽ അലമാര എന്ന സിനിമയിലൂ‍ടെ നായികയായി തുടക്കം കുറിച്ചു. ട്വൽത്ത് മാൻ, ആദി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം നടി ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week