24.5 C
Kottayam
Friday, June 5, 2026

‘പുഷ്പ’ ഫ്ലവർ അല്ല ഫയർ ആണ് ; എട്ടാമനായി വന്ന് ഒന്നാമനായി നിതീഷ്; സെഞ്ച്വറിയുമായി റെക്കോഡുകൾ പഴങ്കഥയാക്കി കുതിപ്പ്

Must read

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ വന്‍തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയത് എട്ടാം വിക്കറ്റിലെ നിതീഷ് കുമാര്‍ റെഡ്ഡി-വാഷിങ്ടണ്‍ സുന്ദര്‍ കൂട്ടുക്കെട്ടാണ്. അന്താരാഷ്ട്ര കരിയറിലെ തന്റെ ആദ്യ സെഞ്ചുറി കരസ്ഥമാക്കി നിതീഷ് കുമാര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ എട്ടാമനായി ഇറങ്ങി മൂന്നക്കം കടക്കുന്ന ആദ്യ താരമെന്ന റെക്കോഡും സ്വന്തമാക്കി.

വന്‍ നാടകീയതയോടെയായിരുന്നു നിതീഷിന്റെ കന്നിസെഞ്ചുറി. നിതീഷ് 97-ല്‍ നില്‍ക്കെ വാഷിങ്ടണ്‍ സുന്ദര്‍ ലയണിന് മുന്നില്‍ വീണു. അര്‍ദ്ധ സെഞ്ചുറിയോടെയായിരുന്നു വാഷിങ്ടണ്‍ സുന്ദറിന്റെ മടക്കം. പിന്നാലെ ജസ്പ്രീത് ബുംറയാണ് എത്തിയത്. രണ്ട് റണ്‍സ്‌കൂടി നിതീഷ് ചേര്‍ത്തപ്പോഴേക്കും ബുംറയെ കമ്മിന്‍സ് മടക്കി അയച്ചു.

- Advertisement -

ഇതോടെ നിതീഷിന്റെ സെഞ്ചുറി മോഹം ആശങ്കയിലായി. പിന്നീടെത്തിയ സിറാജ് ചെറുത്തുനിന്നതോടെ നിതീഷിന്റെ സ്വപ്‌നം പൂവണിഞ്ഞു. സ്‌കോട്ട് ബോളണ്ടിനെ ബൗണ്ടറി കടത്തിയായിരുന്നു നിതീഷ് റെഡ്ഡിയുടെ സെഞ്ചുറി പൂര്‍ത്തീകരണം.

- Advertisement -

തന്റെ ഹെല്‍മെറ്റ് അഴിച്ചുമാറ്റി ബാറ്റില്‍ അണിയിച്ച നിതീഷ് മുട്ടുകുത്തി മുകളിലേക്ക് സല്യൂട്ട് നല്‍കി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയ 80000 ത്തോളം വരുന്ന ജനക്കൂട്ടം കൈയടിയോടെ എഴുന്നേറ്റ് നിതീഷ് റെഡ്ഡിക്കൊപ്പം ചേര്‍ന്നു. മകന്‍ ചരിത്രം കുറിക്കുന്നതിന് നിതീഷിന്റെ പിതാവും കണ്ണീരോടെ ഗാലറിയില്‍ സാക്ഷ്യംവഹിച്ചു.

- Advertisement -

നേരത്തെ തലുങ്ക് ചിത്രം പുഷ്പയിലെ സ്റ്റൈലിലായിരുന്നു നിതീഷ് അര്‍ധസെഞ്ചുറി ആഘോഷിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ ആന്ധ്രാ താരത്തിന്റെ കന്നി അര്‍ദ്ധ സെഞ്ചുറി കൂടിയായിരുന്നു. പുഷ്പയിൽ അല്ലു അര്‍ജുന്‍ കൈ കൊണ്ട് കാണിക്കുന്ന ആക്ഷന്‍ മെല്‍ബണില്‍ ബാറ്റുകൊണ്ട് കാണിച്ചായിരുന്നു നിതീഷിന്റെ ആഘോഷം.

നിതീഷ് കുമാര്‍ റെഡ്ഡിയുടെ ആദ്യ വിദേശപര്യടനം കൂടിയായിരുന്നു ഇത്. ഓസ്ട്രേലിയന്‍ പര്യടനത്തിനായി നിതീഷിനെ തിരഞ്ഞെടുത്തപ്പോള്‍ പുരികം ഉയര്‍ത്തിയവരുണ്ടായിരുന്നു. എന്നാല്‍ പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച നിതീഷ് നാലാം മത്സരത്തില്‍ നെറ്റി ചുളിച്ചവർക്ക് കൃത്യമായ മറുപടിയും നല്‍കി.

176 പന്തില്‍ 59.66 സ്ട്രൈക്ക് റേറ്റില്‍ 105 റണ്‍സുമായി നിതീഷ് പുറത്താകാതെ തുടരുന്നുണ്ട്. വാഷിംഗ്ടണ്‍ സുന്ദര്‍ 162 പന്തില്‍ 50 റണ്‍സെടുത്തു. 147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എട്ട്-ഒമ്പത് നമ്പര്‍ ബാറ്റര്‍മാരുടെ കൂട്ടുക്കെട്ട് ഒരു ഇന്നിംഗ്സില്‍ 150-ലധികം പന്തുകള്‍ നേരിടുന്നത്.

ഈ ഇന്നിങ്സോടെ, സച്ചിന്‍ തെണ്ടുല്‍ക്കറിനും ഋഷഭ് പന്തിനും ശേഷം ഓസ്ട്രേലിയയില്‍ കന്നി ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററായും നിതീഷ് മാറി. എട്ടാമനായി എത്തിയ നിതീഷ് കുമാര്‍ റെഡ്ഡി തന്നെയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ജയ്‌സ്വാള്‍ 82 എടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week