തകര്‍പ്പന്‍ ഡാന്‍സുമായി നിത്യയും മകളും; അമ്മ മകള്‍ കോംബോ വീണ്ടും

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് നിത്യ ദാസ്. നരിമാന്‍, ബാലേട്ടന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും നിത്യ ഭാഗമായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ നിത്യ മകളോടൊപ്പം ചെയ്ത ഒരു ഡാന്‍സ് വീഡിയോ ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

കാഴ്ചയില്‍ ഇരുവരും ഒരു പോലെയാണെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയുടേയും മകളുടേയും ജോഡി എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്.

സിനിമാതാരമായ മന്യയും കമന്റുകളില്‍ തന്റെ സ്നേഹം പങ്കുവെക്കുന്നുണ്ട്. വിവാഹത്തിന് ശേഷം താരം സിനിമാ മേഖലയില്‍ നിന്നും വിട്ട് നിന്നിരുന്നു. 2007ല്‍ പുറത്തിറങ്ങിയ സൂര്യകിരീടമാണ് താരത്തിന്റെ അവസാന ചിത്രം. സിനിമയില്‍ നിന്നും വിട്ട് നിന്നിട്ടുണ്ടെങ്കിലും ടെലിവിഷന്‍ സീരിയല്‍ രംഗങ്ങളില്‍ നിത്യ ദാസ് സ്ഥിര സാന്നിധ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News