24.6 C
Kottayam
Saturday, June 6, 2026

അനന്തിന്റെ കല്യാണവേദിയില്‍ ദുർഗയായി നിറഞ്ഞാടി അമ്മ; നിതയ്ക്ക് കയ്യടിച്ച് സോഷ്യൽ ലോകം

Must read

മുംബൈ:നന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ അവസാന ദിവസമായ ഇന്നലെ അതിഗംഭീരമായി നൃത്തം ചെയ്ത് നിത അംബാനി. വിശ്വംഭരി സ്തുതി എന്ന ഭക്തിഗാനത്തിനാണ് നിത അംബാനി നൃത്തം ചെയ്തത്. മാർച്ച് ഒന്നിന് ആരംഭിച്ച അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടി മാർച്ച് മൂന്നിന് അവസാനിച്ചിരുന്നു. ഗുജറാത്തി പാരമ്പര്യ ചടങ്ങുകളാണ് അംബാനി കുടുംബം പിന്തുടരുന്നത്. മൂന്നാം ദിവസം നടന്ന ഹസ്താക്ഷര ചടങ്ങിന് മുന്നോടിയായാണ് നിത അംബാനി ശക്തിയുടെ ആൾരൂപമായി കണക്കാക്കപ്പെടുന്ന മാ അമ്പെയുടെ അനുഗ്രഹം തേടിയത്. 

തൻ്റെ നൃത്തത്തിലൂടെ അനന്തിൻ്റെയും രാധികയുടെയും ഒരുമിച്ചുള്ള യാത്രയ്ക്ക് മാ അമ്പെയുടെ അനുഗ്രഹം തേടുകയാണ് നിത അംബാനി ചെയ്തത്. തൻ്റെ ചെറുമകളായ ആദിയ ശക്തിക്കും വേദയ്ക്കും സ്ത്രീശക്തിയുടെ പ്രതീകമായ എല്ലാ പെൺകുട്ടികൾക്കുമായി ഈ നൃത്തം സമർപ്പിക്കുന്നതായും നിത അംബാനി പറഞ്ഞു. 

സംഗീതസംവിധായകരായ അജയ്-അതുൽ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാൽ ആണ് ആലപിച്ചത്. പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്രയാണ് നിത അംബാനിയുടെ വസ്ത്രം ഡിസൈൻ ചെയ്തത്. 

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി, റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി, അനന്തിൻ്റെ സഹോദരങ്ങളായ റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി, ഭാര്യ ശ്ലോക മേഹ്ത, റിലയൻസ് റീട്ടെയിൽ മേധാവി ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും മക്കളായ ആദിയ ശക്തിയും കൃഷ്ണയും  തുടങ്ങി വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ കുടുംബം മുഴുവനും വേദിയിലെത്തി ചുവടുകൾ വെച്ചു. പങ്കെടുത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week