24.5 C
Kottayam
Friday, June 5, 2026

എന്‍റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗും അവര്‍ കൈയ്യടക്കി: ബന്ധുക്കള്‍ക്കെതിരെ നിശ്വ നൗഷാദ്

Must read

കൊച്ചി: മലയാളത്തില്‍ എണ്ണം പറഞ്ഞ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവും, അതിലുപരി മലയാളിക്ക് പ്രിയപ്പെട്ട ഷെഫുമായിരുന്നു നൗഷാദ്. അതിനാല്‍ തന്നെ നൗഷാദിന്‍റെ വിയോഗം അന്ന് കേരളത്തിലെ സിനിമ പ്രേമികള്‍ക്കും രുചി പ്രേമികള്‍ക്കും ഒരു പോലെ സങ്കടം ഉണ്ടാക്കിയിരുന്നു. 2021 ലാണ് നൗഷാദ് അന്തരിച്ചത്. അതിന് മുന്‍പ് അദ്ദേഹം അസുഖ ബാധിതനായിരുന്നു. അദ്ദേഹത്തിന് മുന്‍പ് ഭാര്യ ഷീബയും അന്തരിച്ചിരുന്നു. 

ഇപ്പോള്‍ നൗഷാദിന്‍റെ മകള്‍ നിശ്വ നൗഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അച്ഛനും അമ്മയുടെയും മരണത്തിന് ശേഷം തന്‍റെ സംരക്ഷണം ഏറ്റെടുത്ത ബന്ധുക്കള്‍ തന്‍റെ പിതാവിന്‍റെ ബിസിനസും സ്വത്തുക്കളും തട്ടിയെടുത്തെന്നാണ്  നിശ്വ നൗഷാദ് ആരോപിക്കുന്നത്. തനിക്ക് വിദ്യാഭ്യാസ ചിലവിന് പോലും പണം നല്‍കുന്നില്ലെന്ന് നിശ്വ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. 

എന്‍റെ ഉമ്മയുടെയും, വാപ്പയുടെയും  മരണ ശേഷം എന്റ്റെ അറിവോ,  എന്റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്റെ മാമയായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന്  ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാര്‍ഡിയന്‍ഷിപ്പെടുത്ത് എന്‍റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും,  കാറ്ററിംഗ് ബിസ്നസും കയ്യടക്കി വെച് കൊണ്ടിരിക്കുകയാണ്.  ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്‍റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുകയാണെന്നാണ് നിശ്വ നൗഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണം.

മലയാളി ലൈഫ് എന്ന പേജില്‍ വന്ന നൗഷാദിന്‍റെ മകള്‍ നിശ്വ നൗഷാദിന്‍റെ ജീവിതം അമ്പരപ്പിക്കും എന്ന വാര്‍ത്തയും നിശ്വ  ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. അതേ സമയം ഇത് സംബന്ധിച്ച് തിരുവല്ല പൊലീസിന് നിശ്വ അയച്ച പരാതിയും കമന്‍റ് ബോക്സില്‍ നല്‍കിയിട്ടുണ്ട്. 

- Advertisement -

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

- Advertisement -

അതെ ഞാൻ അമ്പരന്ന് ഇരിക്കുകയാണ്!! 
ഞാൻ നിശ്വ നൗഷാദ്. ഷെഫ് നൗഷാദിന്റെ മകൾ..എന്റെ മാതാപിതാക്കളിൽ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു…. 

എന്‍റെ ഉമ്മയുടെയും, വാപ്പയുടെയും  മരണ ശേഷം എന്റ്റെ അറിവോ,  എന്‍റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്‍റെ മാമയായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന്  ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്‍റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും,  കാറ്ററിംഗ് ബിസിനസും കയ്യടക്കി വെച് കൊണ്ടിരിക്കുകയാണ്.  

ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു.  ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഞാൻ എന്‍റെ ചെറിയ ആവിശ്യങ്ങൾക്ക് പോലും എന്താണ് ചെയ്യേണ്ടത് ? ഹുസൈൻ മാമ ഗാർഡിയൻ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താൽ എനിക്ക്  ലഭിക്കേണ്ട വിദ്യാഭ്യാസ ചിലവ് പോലും തടഞ്ഞു വെച്ചിരിക്കുകയാണ്.

- Advertisement -

കാറ്ററിങ്ങിൽ  നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വതം പിള്ളേരുടെ സ്കൂൾ ചിലവുകൾ നോക്കുമ്പോള്‍. എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ്ഞ് സ്കൂളിൽ കേറി ഇറങ്ങുന്നു.  ഇങ്ങനെ വളർത്താൻ അല്ല എന്‍റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. ഇവർ ഇത്‌ കൈകാര്യം ചെയ്യുന്നത് ഭാവിയിൽ എന്‍റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും.

എന്‍റെ ഒരു അനുവാദവും ഇല്ലാതെ,  എന്നെ നോക്കാതെ. എന്നെ പരസ്യം ചെയ്തുപോലും ഇവർ കച്ചവടം നടത്തുന്നു. എനിക്ക് എന്റെ വാപ്പയുടെ എല്ലാമായ കാറ്ററിംഗ് സംരക്ഷിക്കണം. എനിക്കും ആ  വഴി മുന്നോട്ട് പോണം. അതുകൊണ്ട ഇവർ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാൻ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്. ഇൻശാ അള്ളാ. എനിക്ക് നീതികിട്ടും.

എനിക്ക് ആഹാരം വാങ്ങി തന്നിട്ട്  എന്റെ കുഞ്ഞുമ്മ ആയ പൊടിമോൾ(ജൂബിന നസ്സിം) അതൊക്ക എന്‍റെയും, വാപ്പയുടെയും ചിലവിൽ കണക്ക് എഴുതിവെച്ചിട്ട്  എന്‍റെ ഫോട്ടോ വെച്ച് സ്വയം പ്രൊമോഷൻ ചെയ്യുന്ന പരിപാടിയിൽ ആണിപ്പോൾ, ഇപ്പോൾ എല്ലാം കയ്യടക്കാൻ ആളുകളെ വിളിച് ഫുഡ് കൊടുത്ത് എന്‍റെ വാപ്പായ്ക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താൽ  നടക്കും എന്ന മോഹം വേണ്ട. എന്‍റെയടുത്തോ,  എന്റെ ഉമ്മയുടെയും,  വാപ്പാടെയും അടുത്തോ നിങ്ങൾക് യാതൊരു സ്ഥാനവും ഇല്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week