കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷാ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും.കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം രൂപീകരിച്ച ഏഴംഗ സമിതിക്ക് മുന്‍പാകെ ഭൂരിഭാഗം പേരും നിഷ സ്ഥാനാര്‍ത്ഥിയാകണമെന്ന് അഭിപ്രായപ്പെട്ടു. ഇ ജെ അഗസ്തി,ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവനാല്‍ എന്നിവരുടെ പേരും ചിലര്‍ നിര്‍ദ്ദേശിച്ചു. ഏഴംഗ സമിതി ഇന്ന് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പേര് യുഡിഎഫിന് കൈമാറും. യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്ന് പ്രഖ്യാപനമുണ്ടായേക്കും.
പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ യുഡിഎഫ് നേതാക്കള്‍ ജോസഫ്-ജോസ് വിഭാഗങ്ങളുമായി ഇന്ന് ചര്‍ച്ച നടത്തും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉച്ചയ്ക്ക് ശേഷമാണ് ഇരുഭാഗത്തെയും കാണുക. ജോസ് പക്ഷം നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിയെ ജോസഫിനെ കൊണ്ട് രണ്ടില ചിഹ്നം നല്‍കി അംഗീകരിപ്പിക്കാനാണ് യുഡിഎഫ് നേതാക്കളുടെ ശ്രമം.