പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം തോല്‍വിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി. കാര്യങ്ങള്‍ പഠിക്കാനുള്ള പ്ലാറ്റ്ഫോം ആയാണ് ഈ തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ പ്രതികരിച്ചു. അതേസമയം തോല്‍വി അംഗീകരിക്കുന്നെന്നാണ് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി പ്രതികരിച്ചത്. പരാജയകാരണം വസ്തുതപരമായി പരിശോധിക്കുമെന്നും രണ്ടില ചിഹ്നം ലഭിക്കാതിരുന്നത് തെരഞ്ഞെടുപ്പില്‍ കാര്യമായി ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
മാണി സി.കാപ്പന് എതിര് സ്ഥാനാര്‍ഥി ജോസ് ടോമിനെ 2,943 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ആദ്യം വോട്ടെണ്ണിയ യുഡിഎഫിന്റെ ഉറച്ച കോട്ടയായ രാമപുരം കൈവിട്ടതോടെ തന്നെ ജോസ് ടോം പരാജയം മണത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News