ന്യൂഡല്‍ഹി: ഗതാഗത മേഖലയില്‍ പുതിയ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി. രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ചു. വോളന്ററി വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസി എന്ന പേരിലാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
20 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഫിറ്റ്‌നെസ്‌ടെസ്റ്റിന് വിധേയരാകണം. വാണിജ്യ ഗതാഗതത്തിന്റെ കാര്യത്തില്‍ ഈ കലാവാധി 15 വര്‍ഷമാണ്.
പഴയതും ഉപയോഗശൂന്യവുമായ വാഹനങ്ങള്‍ മാറ്റാന്‍ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിലൂടെ ഇന്ധന ക്ഷമത വര്‍ധിപ്പിക്കാനും പരിസ്ഥിതി സൗഹാര്‍ദമാകുവാനും സഹായിക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതി പ്രകാരം മൂന്ന് തവണയില്‍ കൂടുതല്‍ വാഹനം ഫിറ്റ്‌നെസ് ടെസ്റ്റില്‍ തോറ്റാല്‍ വാഹനം നര്‍ബന്ധിതമായും റോഡില്‍ നിന്ന് ഒഴിവാക്കും.