31.1 C
Kottayam
Thursday, May 16, 2024

ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിന് മുമ്പ് വിവാഹ മോചനം വേണമെന്ന് നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ

Must read

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് വിവാഹമോചനം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ പുനിത സിംഗ് കോടതിയില്‍. ഇക്കാര്യം ഉന്നയിച്ച് ബിഹാര്‍ ഔറംഗബാദിലെ കുടുംബ കോടതിയിലാണ് ഇവര്‍ ഹര്‍ജി നല്‍കിയത്.

ഭര്‍ത്താവിനെ മാര്‍ച്ച് 20 ന് തൂക്കിലേറ്റാന്‍ പോകുന്നതിനാല്‍ താന്‍ വിധവയാകുമെന്നും എന്നാല്‍ തനിക്ക് വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും പുനിത ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കേസ് വ്യാഴ്ചയിലേക്ക് മാറ്റി. തന്റെ ഭര്‍ത്താവ് നിരപരാധിയാണ്. ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിനു മുന്‍പ് നിയമപരമായി വിവാഹബന്ധം വേര്‍പിരിയണമെന്നും ഹര്‍ജിയില്‍ അവര്‍ ആവശ്യപ്പെട്ടു.

തന്റെ കക്ഷിക്ക് അവരുടെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് പുനിതയുടെ അഭിഭാഷകന്‍ പറഞ്ഞു. അതുകൊണ്ടാണ് കുടുംബ കോടതിയില്‍ താന്‍ അപേക്ഷ സമര്‍പ്പിച്ചത്. ഭര്‍ത്താവ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഹിന്ദു വിവാഹ നിയമം വകുപ്പ് 13(2)(II) പ്രകാരം ഭാര്യക്ക് വിവാഹമോചനം നേടാനുള്ള അവകാശമുണ്ട്- അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week