പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് രോഗബാധയുണ്ട് എന്നാണ് കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്കായി ഇവരില്‍ നിന്നെടുത്ത സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ യുവതിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നുണ്ട്. ഇതിലുള്‍പ്പെട്ട ആളുകളെയും നിരീക്ഷിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

