26.5 C
Kottayam
Wednesday, June 17, 2026

കേരളത്തിൽ നാല് പേർക്ക് നിപ സ്ഥിരീകരിച്ചു; രണ്ടുപേർ ചികിത്സയിലുള്ളവർ: ആരോഗ്യമന്ത്രി

Must read

കോഴിക്കോട്: മരിച്ച രണ്ട് രോ​ഗികൾ ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ നാല് നിപ പോസിറ്റിവ് കേസുകൾ സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മരിച്ച രണ്ടുപേർക്കും നിപ സ്ഥിരീകരിച്ചതായി നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനം ഇത് സ്ഥിരീകരിച്ചിരുന്നില്ല. പുണെയിൽ നിന്നുള്ള ഫലം ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന ആരോഗ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാന ആരോഗ്യവകുപ്പ്‌ ഇന്നലെ അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ മൂന്ന് സാമ്പിളുകൾ പോസിറ്റിവാണ്. ഓഗസ്റ്റ് 30ന് മരിച്ച രോഗി ഉൾപ്പെടെ നിലവിൽ സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നത്. അയച്ച സാമ്പിളുകളിൽ ആദ്യം മരിച്ചവരുടെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ചികിത്സയിലുള്ള നാലുപേരിൽ ഒമ്പത് വയസ്സുള്ള കുട്ടിയും മരിച്ച വ്യക്തിയുടെ ഭാര്യാസഹോദരനും പോസിറ്റിവ് ആണ്. ഇതിന്റെ അർത്ഥം ആദ്യം മരിച്ച വ്യക്തിയും പോസിറ്റിവാണെന്നാണ്. ഇതിൽ ഒമ്പത് വയസ്സുള്ള കുട്ടി നിലവിൽ വെന്റിലേറ്ററിലാണ്. ആദ്യം മരിച്ച വ്യക്തിയുടെ നാല് വയസ്സുള്ള മകളും സഹോദരന്റെ പത്ത് മാസം പ്രായമുള്ള കുഞ്ഞും നെഗറ്റിവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ടെ ലാബിലും സാമ്പിളുകൾ പോസിറ്റിവാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ബി.എസ്.എൽ ലെവൽ 2 ലാബിന് സാധ്യമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമ്പർക്കപ്പട്ടികയിൽപ്പെട്ട 168 പേരെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ആദ്യ രോഗിയുമായി സമ്പർക്കപ്പട്ടികയിലുള്ളത് 158 പേരാണ്. ഇതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. ബാക്കിയുള്ളവർ രോഗിയുമായി അടുത്ത് ഇടപഴകിയവരും. മരിച്ച രണ്ടാമത്തെ ആളുടെ സമ്പർക്കപ്പട്ടികയിലാണ് ബാക്കിയുള്ള പത്ത് പേർ. ഇദ്ദേഹവുമായി സമ്പർക്കത്തിലുള്ള നൂറിലധികം പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

- Advertisement -

നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. ആവശ്യമായ എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്. കോഴിക്കോടുള്ളവരും ജില്ലയിലേക്കെത്തുന്നവരും മാസ്‌ക് ധരിക്കണം. രോഗ ഉറവിടകേന്ദ്രങ്ങളായ രണ്ടിടങ്ങളിൽ നിയന്ത്രണം കർശനമാക്കും. കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമെങ്കിൽ മറ്റ് ജില്ലകളിൽ നിന്ന് കോഴിക്കോട്ടെത്തിക്കും. ഇപ്പോൾ തന്നെ നിരവധി ഉദ്യോഗസ്ഥർ പ്രദേശത്തുണ്ട്. നിലവിൽ ചികിത്സയിലുള്ളവർക്ക് കൃത്യമായ ചികിത്സ ഉറപ്പുവരുത്തും. ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിലാണെന്നും മന്ത്രി പറഞ്ഞു.

- Advertisement -

ആദ്യം മരിച്ച വ്യക്തി തന്നെയാണ് കേന്ദ്ര ഉറവിടമെന്നാണ് കരുതുന്നത്. അദ്ദേഹം അങ്ങനെ പുറത്ത് പോകുന്ന വ്യക്തിയല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇദ്ദേഹത്തിന് കോഴിക്കോട് തന്നെ ചില തോട്ടങ്ങളുള്ളിടത്ത് പോയതായും വിവരമുണ്ട്. ഇവയെല്ലാം സ്ഥിരീകരിക്കാൻ സാധിക്കുന്നവർ നിലവിൽ ഐസൊലേഷനിലാണെന്നത് ഒരു വിഷയമാണ്. എന്നാൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0495 2383100, 0495 2383101, 0495 2384100, 0495 2384101 എന്നീ നമ്പറുകളിൽ വിളിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

Popular this week