KeralaNewsRECENT POSTS
നിപ്പ ബാധിതന്‍ ആശുപത്രി വിട്ടു; എറണാകുളം ജില്ലയെ നിപ്പ വിമുക്തമായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
കൊച്ചി: നിപ്പ ബാധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തതോടെ എറണാകുളം ജില്ലയെ നിപ്പ വിമുക്തമായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ 54 ദിവസത്തെ ചികില്‍സയ്ക്കു ശേഷമാണു യുവാവ് ആശുപത്രി വിട്ടത്. യുവാവിന് ആശുപത്രിയില്‍ യാത്രയയപ്പു ചടങ്ങു സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്തായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രഖ്യാപനം. മേയ് മുപ്പതിനാണ് 23 വയസുള്ള എന്‍ജീനീയറിംഗ് വിദ്യാര്‍ഥിയായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ജൂണ്‍ നാലിനാണു യുവാവിനു നിഐപ്പ ബാധിച്ചതായി സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News