പാലക്കാട്: ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം വരോടാണ് സംഭവം. വരോട് പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലായിരുന്നു. വീടിനുള്ളില്‍ വച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
അമ്മ പുറത്തുപോയ സമയമായിരുന്നു സംഭവം. വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയില്‍ കുട്ടി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തുകയായിരിന്നു. സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News