25.7 C
Kottayam
Monday, June 8, 2026

സാര്‍, സൈക്കിള്‍ റോഡില്‍ ഓടിക്കാന്‍ ലൈസന്‍സ് തരണം; വ്യത്യസ്തമായ അപേക്ഷയുമായി ഒമ്പതുവയസുകാരന്‍ പോലീസ് സ്റ്റേഷനില്‍

Must read

നെടുങ്കണ്ടം: ‘സാര്‍, എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുവാദം തരണം. റോഡില്‍ കൂടി ഓടിക്കാന്‍ ലൈസന്‍സ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.’- ഒമ്പത് വയസുള്ള കുട്ടിയുടെ അപേക്ഷയാണിത്. അപേക്ഷ സ്വീകരിച്ച പോലീസുകാര്‍ക്കും കൗതുകമായിരിക്കുകയാണ് ഈ കുറിപ്പ്.

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് റോഡിലൂടെ സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് തരണമെന്ന അപേക്ഷയുമായി നാലാം ക്ലാസുകാരന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. തന്റെ നോട്ടുബുക്കില്‍ നിന്ന് കീറിയെടുത്ത കടലാസില്‍ സ്വന്തം കൈപ്പടയിലാണ് പോലീസിനുള്ള അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, കത്ത് വായിച്ച എസ്ഐ ബിനോയ് ഏബ്രഹാം വിശദമായി നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിലെ രഹസ്യം പുറത്തെത്തിയത്. ദേവനാഥ് എന്ന ഈ കുട്ടിക്ക് അബുദാബിയില്‍ നിന്നെത്തിയ അമ്മാവന്മാര്‍ മൂന്ന് മാസം മുന്‍പ് വിദേശനിര്‍മിതവും ഗിയറുള്ളതുമായ സൈക്കിള്‍ സമ്മാനിച്ചിരുന്നു.

വീട്ടു പരിസരത്ത് കൂടി ഉരുട്ടിയും ചവിട്ടിയും ഒരു വിധത്തില്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ച ദേവനാഥിന് സ്‌കൂളിലേക്കും കടയിലേയ്ക്കും മറ്റും സൈക്കിളില്‍ പോയാലോ എന്നായി ആഗ്രഹം. ഇക്കാര്യം അമ്മയെ അറിയിച്ചു. അതോടെ, ‘റോഡിലൂടെ സൈക്കിള്‍ ഓടിക്കണമെങ്കില്‍ ലൈസന്‍സ് വേണം. ലൈസന്‍സില്ലാതെ സൈക്കിളോടിച്ചാല്‍ സൈക്കിള്‍ പോലീസ് പിടിക്കുംച്ചെടുക്കും.’- എന്നായിരുന്നു അമ്മയുടെ മറുപടി.

- Advertisement -

അമ്മയുടെ വാക്ക് കേട്ട് വിഷമത്തിലായ ദേവനാഥ് ലൈസന്‍സ് എവിടെ കിട്ടുമെന്ന് തിരക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ ചെന്ന് അപേക്ഷ നല്‍കണമെന്ന് അമ്മ കളിയായി പറഞ്ഞെങ്കിലും ദേവനാഥ് ഇക്കാര്യം ഗൗരവത്തിലെടുക്കുകയായിരുന്നു. അച്ഛനും അമ്മയും വീട്ടിലില്ലാത്ത തക്കം നോക്കി സ്വന്തമായി അപേക്ഷയും എഴുതി കുട്ടി സ്റ്റേഷനിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്;ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ടെഹ്റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടനങ്ങൾ

ടെഹ്റാൻ/ജെറുസലേം: വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക...

Popular this week