CrimeKeralaNews

ഒന്‍പതംഗ ക്വൊട്ടേഷന്‍ സംഘം കായംകുളത്ത് പിടിയില്‍

കായംകുളം: കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് ഗുണ്ടാ-ക്വട്ടേഷൻ പണി നടത്തി വരുന്ന ഒൻപതംഗ ഗുണ്ടാസംഘത്തെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു. പത്തിയൂർ എരുവ ഇല്ലത്ത് പുത്തൻ വീട്ടിൽ (ജിജീസ് വില്ല) തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖ് (27), പത്തിയൂർ എരുവ ചെറുകാവിൽ കിഴക്കതിൽ വീട്ടിൽ വിഠോബ ഫൈസൽ (27), കായംകുളം ചേരാവള്ളി ഓണമ്പള്ളിൽ വീട്ടിൽ സമീർ (30), കരുനാഗപ്പള്ളി തൊടിയൂർ ഇടയിലെ വീട്ടിൽ ഹാഷിർ (32), നൂറനാട് പാലമേൽ കുറ്റിപറമ്പിൽ ഹാഷിം (32), കോമളപുരം എട്ടു കണ്ടത്തിൽ വീട്ടിൽ മാട്ട കണ്ണൻ എന്ന് വിളിക്കുന്ന കണ്ണൻ (30), മാവേലിക്കര പല്ലാരിമംഗലം ചാക്കൂർ വീട്ടിൽ ഉമേഷ് (30), ഓച്ചിറ മേമന ലക്ഷ്മി ഭവനത്തിൽ കുക്കു എന്ന് വിളിക്കുന്ന മനു (28), കായംകുളം വരിക്കപ്പള്ളിൽ വീട്ടിൽ ഷാൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ആലപ്പുഴ, കായംകുളം, ഓച്ചിറ എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളായ ഈ ഗുണ്ടാ സംഘം കായംകുളം ഭാഗത്ത് ഗുണ്ടാ – ക്വട്ടേഷൻ ആക്രമണം നടത്തുന്നതിനായി പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്. കാപ്പാ പ്രകാരം നാടുകടത്തിയ വിഠോബ ഫൈസലും, തക്കാളി ആഷിഖും ഉത്തരവ് ലംഘിച്ചാണ് ജില്ലയിൽ പ്രവേശിച്ച് ഈ സംഘത്തിനൊപ്പം കൂടിയത്. ഇരുവർക്കുമെതിരെ കാപ്പാനിയമം ലംഘിച്ചതിലേക്ക് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഇവര്‍ ആ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button