ചില രാത്രികളിൽ ഞാൻ എൻ്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കിലൂടെയും ഓടിക്കുന്നു,എൻറെ കണ്ണ് അടഞ്ഞു കിടക്കുമ്പോഴും എൻറെ കാഴ്ചയിൽ നീ നിറയുന്നു, ചർച്ചയായി നടി നിമിഷാ സജയൻ്റെ പോസ്റ്റ്
കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിമിഷാ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വളരെ ചെറിയ പ്രായത്തിലാണ് താരം ഈ സിനിമയിൽ അഭിനയിക്കുന്നത് എങ്കിലും വളരെ പക്വതയോടെ ആണ് താരം ഈ വേഷം കൈകാര്യം ചെയ്തത്. വളരെ പെട്ടെന്ന് തന്നെ ആയിരുന്നു താരം മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് വേഷങ്ങളാണ് താരം പിന്നീട് അവതരിപ്പിച്ചിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല താരം. എങ്കിലും ഇടയ്ക്കിടെ താരം പുതിയ വിശേഷങ്ങളുമായി രംഗത്ത് എത്താറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത് എങ്കിലും ആരാധകരെ ആരെയും തന്നെയും കാലം തൻറെ ചിത്രങ്ങൾക്ക് താഴെ കമൻറ് ചെയ്യുവാൻ താരം അനുവദിക്കാറില്ല. ഇതിനുള്ള കാരണം എന്താണെന്നാൽ ആരാധകരുടെ നിലവാരം എത്രത്തോളം ആണെന്ന് താരത്തിന് കൃത്യമായി അറിയാം എന്നതുകൊണ്ടാണ്.
ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോ ആണ് വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. വിവസ്ത്രരയായ ഒരു സ്ത്രീ പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിന് വളരെ ഇന്റിമേറ്റ് ആയിട്ടുള്ള ഒരു ക്യാപ്ഷൻ ആണ് താരം നൽകിയിരിക്കുന്നത്. ഇതാണ് നമ്മുടെ നാട്ടിലെ സദാചാര അമ്മാവന്മാരെയും സദാചാര അമ്മായിമാരെയും ചൊടിപ്പിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് താരം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
ചില രാത്രികളിൽ ഞാൻ എൻറെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കിലൂടെയും ഓടിക്കുന്നു, എൻറെ കണ്ണ് അടഞ്ഞു കിടക്കുമ്പോഴും എൻറെ കാഴ്ചയിൽ നീ നിറയുന്നു” – ഇതാണ് താരം പങ്കുവെച്ച പോസ്റ്റിന്റെ ക്യാപ്ഷനിൽ പറയുന്നത്. വളരെ ഇറോട്ടിക് ആയിട്ടുള്ള വരികൾ ആണ് താരം എഴുതിയിരിക്കുന്നത്. എന്നാൽ ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി പണ്ടുമുതൽ മലയാളികൾക്ക് ഇല്ല എന്ന് സത്യം എല്ലാവർക്കും അറിയാമല്ലോ. ഇത് എന്തോ വലിയ അശ്ലീലമാണെന്ന് കരുതി നിരവധി ആളുകൾ ആണ് ഇപ്പോൾ നടിയെ തെറിവിളിച്ചുകൊണ്ട് രംഗത്തുള്ളത്.