നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പിന്നിടുമ്പോൾ പ്രതീക്ഷിച്ച ലീഡ് നേടാനാകാതെ യുഡിഎഫ്. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ പി വി അൻവര്‍ വോട്ട് പിടിക്കുന്നത് മണ്ഡലത്തില്‍ നിര്‍ണായകമാകുകയാണ്. എല്‍ഡിഎഫ് യുഡിഎഫിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ലീഡ് പോലും വന്നിട്ടില്ല എന്നുള്ളത് സ്വരാജിന് നേട്ടമാണ്. അഞ്ഞൂറിന് മുകളിൽ ലീഡ് യുഡിഎഫ് പ്രതീക്ഷിച്ചപ്പോൾ അത് 419ലേക്ക് ഒതുങ്ങി. പി വി അൻവര്‍ വോട്ട് നേടുന്നത് തന്നെയാണ് യുഡിഎഫിന്‍റെ വോട്ടിൽ കുറവ് വരുത്തിയതെന്നാണ് വിലയിരുത്തല്‍. ഇപ്പോൾ ആര്യാടൻ ഷൗക്കത്തിന് തൊട്ട് പിന്നിലാണ് എം സ്വരാജ്. യുഡിഎഫിന് മുൻതൂക്കം പ്രതീക്ഷിച്ച റൗണ്ടുകളിൽ പിടിച്ച് നിൽക്കാൻ സാധിക്കുന്നത് എല്‍ഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഗുജറാത്തിലെ കാഡി,വിസാദര്‍, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.


