24 C
Kottayam
Thursday, June 4, 2026

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

Must read

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതുസമയവും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രവർത്തനം സജീവമാക്കി എൽഡിഎഫ് രംഗത്തുവന്നിരുന്നു .സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, തിരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എന്നിവരുടെ നേതൃത്വത്തിൽ നേതൃതല യോഗത്തിനു ശേഷമാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എം .ഷൗക്കത്തിനെ മണ്ഡലം കോ ഓർഡിനേറ്ററായി നിയോഗിച്ചു. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ഒരു മന്ത്രിയും ചുരുങ്ങിയത് 3 എം എൽഎമാരും പ്രചാരണപ്രവർത്തനത്തിന് നേതൃത്വം നൽകാനെത്തും.89 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 5 പേർ ഒഴികെ മുഴുവൻ പേർക്കും തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർഥി നിർണയവും കഴിയുന്നതോടെ എല്ലാവരും നിലമ്പൂരിലെത്തും.

- Advertisement -

- Advertisement -

ഓരോ ബൂത്തിലും ഓരോ ഏരിയ കമ്മിറ്റി അംഗം ചുമതലയിലുണ്ടാവും. 10 ബൂത്തുകൾ ചേരുന്ന ഒരു ക്ലസ്റ്ററിന് ജില്ലാ കമ്മിറ്റി അംഗത്തിനാണ് ചുമതല. ഇതിനു പുറമേ ഘടക കക്ഷിയിലെ നേതാക്കൾക്കും ചുമതല നൽകും. ആദ്യഘട്ടത്തിൽ ബൂത്ത് തലത്തിലുള്ള യോഗങ്ങൾ പൂർത്തികരിച്ചു.

89 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 5 പേർ ഒഴികെ മുഴുവൻ പേർക്കും തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർഥി നിർണയവും കഴിയുന്നതോടെ എല്ലാവരും നിലമ്പൂരിലെത്തും. ഓരോ ബൂത്തിലും ഓരോ ഏരിയ കമ്മിറ്റി അംഗം ചുമതലയിലുണ്ടാവും. 10 ബൂത്തുകൾ ചേരുന്ന ഒരു ക്ലസ്റ്ററിന് ജില്ലാ കമ്മിറ്റി അംഗത്തിനാണ് ചുമതല. ഇതിനു പുറമേ ഘടക കക്ഷിയിലെ നേതാക്കൾക്കും ചുമതല നൽകും. ആദ്യഘട്ടത്തിൽ ബൂത്ത് തലത്തിലുള്ള യോഗങ്ങൾ പൂർത്തികരിച്ചു.

- Advertisement -

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് പൂർണസജ്ജമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗംരമേശ് ചെന്നിത്തല വ്യക്കമാക്കിയിരുന്നു. എപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അന്നുതന്നെ സ്ഥാനാർത്ഥി നിർണയമുണ്ടാകും. യു.ഡി.എഫിന് തികഞ്ഞ ശുഭാപ്തി വിശ്വാസമുണ്ട്. ഈ സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ജനം കാത്തുനിൽക്കുകയാണ്.

വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കും. ഇടതുപക്ഷത്തിന് സ്ഥാനാർത്ഥിയില്ല. ആരെയെങ്കിലും കാലുമാറ്റി കൊണ്ടുപോകാമെന്ന് കരുതിയാൽ നടക്കില്ല. യു.ഡി.എഫ് ഒറ്റക്കെട്ടാണ്. സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട് ആവർത്തിക്കില്ല.

പി.വി.അൻവറുമായി നടത്തിയ ചർച്ച ഫലപ്രദം. അൻവറിനെ സഹകരിപ്പിക്കണമെന്നാണ് യു.ഡി.എഫ് ലൈൻ. ഘടകകക്ഷികളും പാർട്ടി നേതൃത്വവും ചർച്ച ചെയ്ത് തീരുമാനിക്കും. വന്യജീവി സംഘർഷത്തിൽ സർക്കാർ ഉണരണമെന്നും ചെന്നിത്തല പറഞ്ഞു. വന്യജീവികളിൽ നിന്ന് മലയോര മേഖലയിലെ പാവപ്പെട്ടവരെ രക്ഷിക്കണം. ജീവൻ കൈയിൽ പിടിച്ചാണ് കർഷകർ ജീവിക്കുന്നതെന്നും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week