ബംഗളുരു: അമ്മായിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനേഴുകാരനായ അനന്തരവന്‍ അറസ്റ്റില്‍. ബംഗളുരുവില്‍ ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. അമ്മായിയുമായി പതിനേഴുകാരന് ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, തനിക്കൊപ്പം ഒന്നിച്ചു ജീവിക്കാന്‍ യുവതി അനന്തരവനോട് ആവശ്യപ്പെട്ടിരുന്നു. ബംഗളുരുവില്‍ നിന്നും മറ്റൊരിടത്തേക്ക് പോകാമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ പതിനേഴുകാരന്‍ ഇത് എതിര്‍ത്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അനന്തരവനുമായുള്ള അടുപ്പം യുവതിയുടെ ഭര്‍ത്താവ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തിയ അനന്തരവനോട് യുവതി ഇക്കാര്യം പറയുകയും സ്ഥലത്ത് നിന്ന് ഒന്നിച്ച് മറ്റൊരിടത്തേക്ക് മാറണമെന്നും ആവശ്യപ്പെട്ടു. ഇത് എതിര്‍ത്തതോടെ യുവതി കത്രികയെടുത്ത് പതിനേഴുകാരനെ ആക്രമിക്കാന്‍ തുനിഞ്ഞു.
എന്നാല്‍ യുവതിയില്‍ നിന്നും കത്രിക പിടിച്ചെടുത്ത പതിനേഴുകാരന്‍ ഇതേ കത്രിക ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മുറിയിലെ ബെഡ്ഷീറ്റിന് തീയിട്ട പതിനേഴുകാരന്‍ വീട് പൂട്ടി രക്ഷപ്പെട്ടു. വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവതിയെ കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പതിനഞ്ചോളം മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.
ഭാര്യയ്ക്ക് പതിനേഴുകാരനായ അനന്തരവനുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതോടെ വഴക്കുണ്ടായിരുന്നതായി ഭര്‍ത്താവ് പൊലീസിന് മറുപടി നല്‍കി. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. ഭര്‍ത്താവ് ബന്ധം അറിഞ്ഞതോടെ മറ്റെവിടേക്കെങ്കിലും പോകാന്‍ യുവതി ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഭര്‍ത്താവ് തങ്ങളുടെ ബന്ധം അറിഞ്ഞെന്നും അതിനാല്‍ ഒന്നിച്ച് ഓടിപ്പോകാമെന്നും യുവതി ആവശ്യപ്പെട്ടതായി പ്രായപൂര്‍ത്തിയാകാത്ത പ്രതി പൊലീസിനോട് പറഞ്ഞു. താന്‍ ഇത് എതിര്‍ത്തുവെന്നും ഇതോടെ ദേഷ്യപ്പെട്ട യുവതി കത്രികയുമായി തന്നെ ആക്രമിക്കാന്‍ വന്നു. ഇവരില്‍ നിന്ന് കത്രിക പിടിച്ചു വാങ്ങി കുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. ഇതിനുശേഷം ബെഡ്ഷീറ്റിന് തീയിട്ട ശേഷം വീട് പൂട്ടി കടന്നുകളയുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പതിനേഴുകാരനെ അറസ്റ്റ് ചെയ്ത പൊലീസ് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.