28.4 C
Kottayam
Saturday, June 6, 2026

അനന്തരവനായ പതിനേഴുകാരനുമായി അവിഹിത ബന്ധം; ഒന്നിച്ചു ജീവിക്കാന്‍ നിര്‍ബന്ധിച്ച അമ്മായിയെ കുത്തിക്കൊന്നു

Must read

ബംഗളുരു: അമ്മായിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനേഴുകാരനായ അനന്തരവന്‍ അറസ്റ്റില്‍. ബംഗളുരുവില്‍ ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. അമ്മായിയുമായി പതിനേഴുകാരന് ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, തനിക്കൊപ്പം ഒന്നിച്ചു ജീവിക്കാന്‍ യുവതി അനന്തരവനോട് ആവശ്യപ്പെട്ടിരുന്നു. ബംഗളുരുവില്‍ നിന്നും മറ്റൊരിടത്തേക്ക് പോകാമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ പതിനേഴുകാരന്‍ ഇത് എതിര്‍ത്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അനന്തരവനുമായുള്ള അടുപ്പം യുവതിയുടെ ഭര്‍ത്താവ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തിയ അനന്തരവനോട് യുവതി ഇക്കാര്യം പറയുകയും സ്ഥലത്ത് നിന്ന് ഒന്നിച്ച് മറ്റൊരിടത്തേക്ക് മാറണമെന്നും ആവശ്യപ്പെട്ടു. ഇത് എതിര്‍ത്തതോടെ യുവതി കത്രികയെടുത്ത് പതിനേഴുകാരനെ ആക്രമിക്കാന്‍ തുനിഞ്ഞു.

എന്നാല്‍ യുവതിയില്‍ നിന്നും കത്രിക പിടിച്ചെടുത്ത പതിനേഴുകാരന്‍ ഇതേ കത്രിക ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മുറിയിലെ ബെഡ്ഷീറ്റിന് തീയിട്ട പതിനേഴുകാരന്‍ വീട് പൂട്ടി രക്ഷപ്പെട്ടു. വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവതിയെ കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പതിനഞ്ചോളം മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.

ഭാര്യയ്ക്ക് പതിനേഴുകാരനായ അനന്തരവനുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതോടെ വഴക്കുണ്ടായിരുന്നതായി ഭര്‍ത്താവ് പൊലീസിന് മറുപടി നല്‍കി. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. ഭര്‍ത്താവ് ബന്ധം അറിഞ്ഞതോടെ മറ്റെവിടേക്കെങ്കിലും പോകാന്‍ യുവതി ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

- Advertisement -

ഭര്‍ത്താവ് തങ്ങളുടെ ബന്ധം അറിഞ്ഞെന്നും അതിനാല്‍ ഒന്നിച്ച് ഓടിപ്പോകാമെന്നും യുവതി ആവശ്യപ്പെട്ടതായി പ്രായപൂര്‍ത്തിയാകാത്ത പ്രതി പൊലീസിനോട് പറഞ്ഞു. താന്‍ ഇത് എതിര്‍ത്തുവെന്നും ഇതോടെ ദേഷ്യപ്പെട്ട യുവതി കത്രികയുമായി തന്നെ ആക്രമിക്കാന്‍ വന്നു. ഇവരില്‍ നിന്ന് കത്രിക പിടിച്ചു വാങ്ങി കുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. ഇതിനുശേഷം ബെഡ്ഷീറ്റിന് തീയിട്ട ശേഷം വീട് പൂട്ടി കടന്നുകളയുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പതിനേഴുകാരനെ അറസ്റ്റ് ചെയ്ത പൊലീസ് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week