മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും നിക് ജൊനാസും വൈകാതെ വേര്പിരിയുമെന്ന വിവാദ പ്രസ്താവനയുമായി നടനും നിര്‍മാതാവുമായ കമാര് റാഷിദ് ഖാന്. 10 വര്‍ഷത്തിനകം നിക് പ്രിയങ്കയെ ഉപേക്ഷിക്കുമെന്നാണ് കെആര്‍കെയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ട്വിറ്ററില്‍ വലിയ വാക്പോരാണ് ഉണ്ടായത്.
സ്വന്തം കാര്യം നോക്കിയാല്‍ മതി കെആര്കെയെന്നും മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടേണ്ടെന്നും പ്രിയങ്കയുടെ ആരാധകര്‍ മറുപടി കുറിച്ചു. 2018 ഡിസംബര്‍ 1നാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. വിവാഹസമയത്ത് പല പരിഹാസങ്ങളും അധിക്ഷേപങ്ങളും കേട്ടവരാണ് ഈ താരജോഡികള്‍.
പ്രിയങ്കയുടെ പ്രായക്കൂടുതല്‍, രണ്ട് വ്യത്യസ്ത സംസ്കാരങ്ങള്‍, താരങ്ങളെല്ലാം വിവാഹമോചിതരാകും എന്ന പൊതുധാരണ തുടങ്ങിയവയായിരുന്നു അത്തരം പരിഹാസങ്ങളുടെ അടിസ്ഥാനം. ഇപ്പോള്‍ മൂന്നാം വര്‍ഷത്തിലും സന്തോഷമായി കഴിയവെയാണ് വിവാദ പ്രസ്താവന. അതേസമയം, കമാല്‍ റാഷിദ് ഖാന്റെ ട്വീറ്റിനോട് നിക്കും പ്രിയങ്കയും ഇതുവരെ പ്രതികരിച്ചിട്ടില്ല.