24.6 C
Kottayam
Saturday, June 6, 2026

പിഎസ്ജി മടുത്തെന്ന്‌ നെയ്മാർ; ‘മെസ്സിക്കൊപ്പം’ പോകുമോ?ചാക്കിട്ട് പിടിയ്ക്കാന്‍ ടീമുകള്‍

Must read

പാരിസ്: ബ്രസീൽ സൂപ്പർ താരം നെയ്മാർ യുഎസ് മേജർ ലീഗ് സോക്കറിലേക്കു കൂടുമാറാനൊരുങ്ങുന്നതായി റിപ്പോർട്ട്. ലയണൽ മെസ്സി പിഎസ്ജി വിട്ടതിനു പിന്നാലെ ടീമിൽ തുടരാൻ താൽപര്യമില്ലെന്ന് നെയ്മാർ ക്ലബ്ബിനെ അറിയിച്ചതായാണു വിവരം. ഫ്രഞ്ച് യുവതാരം കിലിയൻ എംബപെയും ഇപ്പോൾ പിഎസ്ജിക്കൊപ്പമില്ല. എംബപെ പിഎസ്ജിയിൽനിന്ന് ഔദ്യോഗികമായി പുറത്തായിട്ടില്ലെങ്കിലും, ഒറ്റയ്ക്കാണു പരിശീലനം നടത്തുന്നത്. എംബപെയുടെ ജഴ്സി വിൽപന നടത്തുന്നത് പിഎസ്ജി നിർത്തിവച്ചിട്ടുമുണ്ട്.

പിഎസ്‍ജി വിട്ട് നെയ്മാർ പഴയ ക്ലബ്ബ് ബാർസിലോനയിൽ ചേരുമെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. എന്നാൽ ബ്രസീൽ താരത്തെ സ്വന്തമാക്കാൻ യുഎസ് മേജർ ലീഗ് സോക്കർ ടീമുകൾ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലൊസാഞ്ചലസ് എഫ്സി നെയ്മാറെ ടീമിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എവിടെ കളിക്കണമെന്ന കാര്യത്തിൽ നെയ്മാർ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

ആവശ്യമെങ്കിൽ നെയ്മാറെ വിൽക്കാൻ പിഎസ്ജി തയാറാണ്. വൻ തുകയാണു സൂപ്പർ താരത്തിലൂടെ പിഎസ്ജി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന സൗദി പ്രോ ലീഗിലെ ഏതാനും ക്ലബ്ബുകളും നെയ്മാറിൽ താൽപര്യം അറിയിച്ചിട്ടുണ്ട്.

- Advertisement -

ഡേവിഡ് ബെക്കാം സഹ ഉടമസ്ഥനായ ഇന്റര്‍ മയാമിയില്‍ മികച്ച തുടക്കമാണ് മെസിക്ക് ലഭിച്ചിരിക്കുന്നത്. കളിച്ച നാല് മത്സരത്തിലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ മെസി ഇന്റര്‍ മയാമി ജേഴ്‌സിയിലെ ആദ്യ കിരീടമാണ് ലക്ഷ്യം വെക്കുന്നത്.

- Advertisement -

ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലാണ് ഇനി ഇന്റര്‍ മയാമിക്ക് മുമ്പിലുള്ളത്. എം.എല്‍.എസ് ടീമായ ഷാര്‍ലെറ്റാണ് എതിരാളികള്‍. ഹെറോണ്‍സിന്റെ ഹോം സ്‌റ്റേഡിയത്തില്‍ ആഗസ്റ്റ് 12നാണ് മത്സരം അരങ്ങേറുന്നത്.

ഷാര്‍ലെറ്റിനെതിരായ മത്സരത്തില്‍ മെസിയെ കാത്ത് ഒരു റെക്കോഡും ഒരുങ്ങുന്നുണ്ട്. കരിയറില്‍ ഏറ്റവുമധികം ഫ്രീ കിക്ക് ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം നേടാനുള്ള അവസരമാണ് ഇപ്പോള്‍ മെസിയെ തേടിയെത്തിയിരിക്കുന്നത്.

64 ഫ്രീ കിക്ക് ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. ഏറ്റവുമധികം ഫ്രീ കിക്ക് നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്താണ് മെസി.

- Advertisement -

ബാഴ്‌സലോണക്ക് വേണ്ടിയാണ് ഫ്രീ കിക്കിലൂടെ മെസി ഏറ്റവുമധികം ഗോള്‍ കണ്ടെത്തിയത്. 50 തവണയാണ് ലിയോ കറ്റാലന്‍മാര്‍ക്കായി ഫ്രീ കിക്കിലൂടെ ഗോള്‍ കണ്ടെത്തിയത്. അര്‍ജന്റൈന്‍ നാഷണല്‍ ടീമിന് വേണ്ടി പത്ത് തവണ ഈ നേട്ടം സ്വന്തമാക്കിയ മെസി പി.എസ്.ജിക്ക് വേണ്ടി രണ്ട് തവണയും ഇന്റര്‍ മയാമിക്കായി ഇതുവരെ രണ്ട് ഫ്രീ കിക്കുമാണ് വലയിലാക്കിയത്.

65 ഗോളുമായാണ് ഡേവിഡ് ബെക്കാം പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നത്. ഒരു ഗോള്‍ നേടിയാല്‍ മെസിക്ക് ബെക്കാമിനൊപ്പമെത്താനും മറ്റൊരു ഗോള്‍ നേടിയാല്‍ ബെക്കാമിനെ മറികടന്ന് തന്റെ മറ്റൊരു സുഹൃത്തും ഐഡലുമായ റൊണാഡീന്യോക്കാപ്പമെത്താനും സാധിക്കും.

കരിയറില്‍ ഏറ്റവുമധികം ഫ്രീ കിക്ക് ഗോള്‍ നേടിയ താരങ്ങള്‍

ജുഹീന്യോ പെന്‍നാമ്പുകാനോ – 77

പെലെ – 70

റൊണാള്‍ഡീന്യോ – 66

വിക്ടര്‍ ലെഗ്രോടാഗ്ലി – 66

ഡേവിഡ് ബെക്കാം – 65

ലയണല്‍ മെസി – 64

ഡിഗോ മറഡോണ – 62

സീക്കോ – 62

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week