ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ച നേതാവായി തെരഞ്ഞെടുക്കപ്പെട്ട് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. ജർമൻ ചാൻസലർ ആംഗല മെർക്കലിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്നിലാക്കിയാണ് ജസീന്ത ലോകത്തിലെ മികച്ച നേതാവെന്ന നേട്ടം സ്വന്തമാക്കിയത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡവലപ്മെന്റ് അക്കാഡമി കഴിഞ്ഞ 12 മാസമായി നടത്തിയ പഠനത്തിനൊടുവിലാണ് പ്രഖ്യാപനം.
സഹാനുഭൂതി നിറഞ്ഞ നേതൃത്വ ശൈലിക്ക് ഉടമയാണ് ജസീന്ത. വൈകാരികമായ ആശയവിനിമയം ബലഹീനത കാണിക്കുന്നു എന്ന പൊതുവായ ധാരണയെ തിരുത്തി, പകരം മൃദുവായതും വൈകാരികവുമായ പക്വതയാർന്ന സ്പർശനത്തിലൂടെ പൊതുജനങ്ങളെ സമീപിക്കാൻ അവരെ പ്രാപ്തമാക്കുന്നു . വെല്ലുവിളികളെ അതിജീവിക്കാനുമുള്ള കഴിവും മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ആത്മാർഥതയും ദയയും അനുകമ്പയും ഉള്ള വിശ്വസനീയവുമായ ഒരു പൊതുപ്രഭാഷകയായാണ് ജസീന്തയെ മറ്റു നേതാക്കളിൽ നിന്നും വ്യത്യസ്തയാക്കുന്നതെന്ന് പഠനത്തിൽ പറയുന്നു.