വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം ; വർക്കലയിൽ നവവധു ജീവനൊടുക്കി

തിരുവനന്തപുരം: വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ചികിത്സയിലിരിക്കെ മരിച്ചു. വെട്ടൂർ റാത്തിക്കൽ മൗണ്ട് മുക്ക് നാസിയ മൻസിലിൽ നാസിയ (19) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കിടപ്പുമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയ നാസിയയെ വീട്ടുകാർ ഉടൻതന്നെ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മേയ് 10-നായിരുന്നു കൊല്ലം പരവൂർ സ്വദേശിയായ യുവാവുമായി നാസിയയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് പിന്നാലെ ഭർത്താവ് ജോലി ആവശ്യത്തിനായി ഖത്തറിലേക്ക് മടങ്ങിയിരുന്നു. ഖത്തറിലുള്ള ഭർത്താവ് ഈ മാസം 25-ന് നാട്ടിലെത്താനിരിക്കെയാണ് ദാരുണമായ സംഭവം.നിലവിൽ നാസിയയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News