ഭര്‍ത്താവിന്‍റെ വീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം:നെടുമങ്ങാട് പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മ കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് ഭര്‍ത്താവ് അഭിജിത്തിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്‍റെയും വിവാഹം. ഭർതൃപീഡനം ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ പൊലീസിൽ പരാതി നല്‍കി

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇന്ദുജയെ പാലോടുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഭിജിത്തിന്‍റെ വീട്ടിലെ രണ്ടാമത്തെ നിലയിലുള്ള ബെഡ്റൂമിലെ ജനലിലാണ് കെട്ടി തൂങ്ങി മരിച്ച നിലയിൽ ഇന്ദുജയെ കണ്ടെത്തിയത്. ജോലിക്ക് പോയിരുന്ന അഭിജിത്ത് ഉച്ചയ്ക്ക്  ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടിൽ അഭിജിത്തിന്‍റെ അമ്മുമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. രണ്ട് വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. മൂന്നു മാസം മുമ്പ് പെൺകുട്ടിയെ  വീട്ടിൽ നിന്നും വിളിച്ചിറക്കി അമ്പലത്തിൽ പോയി താലി ചാർത്തി താമസിക്കുകയായിരുന്നു.

പെൺകുട്ടി സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു. അഭിജിത്തിന്  സ്വകാര്യ വാഹന കമ്പനിയിലായിരുന്നു ജോലി.  മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. ഭർതൃ വീട്ടിൽ മകള്‍ക്ക് പീഡനം ഏല്‍ക്കേണ്ടിവന്നതായി പരാതിയിലുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News