തിരുവനന്തപുരം: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് അണിയിലക്കടവ് സ്വദേശി മിഥുന്റെ ഭാര്യ ആദിത്യയാണ് മരിച്ചത്. ഒന്നരമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രാവിലെ വീടിനുള്ളില്‍ ആദിത്യയെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാര്‍ഷികമായിരുന്നു ഇന്ന്. അതിന്റ ആഘോഷങ്ങള്‍ക്കിടെയാണ് മരണമുണ്ടായത്. ആഘോഷങ്ങള്‍ക്കുള്ള കേക്ക് അടക്കം വാങ്ങിയത് ആദിത്യയായിരുന്നു. കേക്ക് മുറിക്കുന്നതിന് മുമ്പ് മുറിയിലേക്ക് പോയ ആദിത്യയെ കാണാതായതോടെ മിഥുന്റെ മാതാപിതാക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.
പോലീസെത്തി അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈല്‍ അടക്കം പരിശോധിക്കുകയാണ്. ഭര്‍ത്താവ് മിഥുന്റെ മൊഴിയും രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചയതായി പൊലീസ് പറഞ്ഞു.