വൈക്കം: കുലശേഖരമംഗലം കൊടൂപ്പാടത്ത് ദമ്പതിമാർ തൂങ്ങിമരിച്ചു. മറവൻതുരുത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ പരേതനായ പ്രകാശന്റെ മകൻ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്യാം പ്രകാശ് പെയ്ന്റിങ് തൊഴിലാളിയാണ്. പ്ലസ് വൺ വിദ്യാഥിയായ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിലില്ലാതിരുന്ന സമയമായിരുന്നു സംഭവം. ആറുമാസം മുമ്പായിരുന്നു വിവാഹം.
ക്ലാസ് കഴിഞ്ഞ് മൂന്നുമണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് തുങ്ങിമരിച്ച നിലയിൽ ഇരുവരെയും കണ്ടത്. ഉടനെ ബഹളംവെച്ച് അയൽവാസികളെ വിളിച്ചുകൂട്ടി വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടന്നെങ്കിലും ഇരുവരും മരിച്ചിരുന്നു.
അമ്മയുടെ സഹോദരന്റെ കാർ അടിച്ച് പൊട്ടിച്ചതിന് ശ്യാമിനെതിരേ രണ്ടാഴ്ച മുമ്പ് കേസെടുത്തിരുന്നു. കാർ ഓടിക്കാൻ കൊടുക്കാത്തതിനെതുടർന്നാണ് കാർ അടിച്ചുപൊട്ടിച്ചത്.