News

12 സെന്റിമീറ്റര്‍ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു! അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍

12 സെന്റിമീറ്റര്‍ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍. ബ്രസീലിലെ ഫോര്‍ട്ടെലാസ നഗരത്തിലാണ് സംഭവം. ജേണല്‍ ഓഫ് പീഡിയാട്രിക് സര്‍ജര്‍സി കേസ് റിപ്പോര്‍ട്ട് അനുസരിച്ച് 12 സെന്റീമീറ്റര്‍ നീളമുള്ള ഈ വാലിന്റെ അഗ്രഭാഗത്ത് പന്തിന്റെ ആകൃതിയിലുള്ള ഉരുണ്ട ഭാഗവും കാണപ്പെടുന്നുണ്ട്.

4 സെന്റീമീറ്റര്‍ വ്യാസമാണ് ഇതിനുള്ളത്. ‘ചങ്ങലയും ബോളും’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ടിഷ്യുക്കളെ മനുഷ്യവാല്‍ എന്ന് തന്നെയാണ് ഇതിനെ ഡോക്ടര്‍മാര്‍ വിളിക്കുന്നത്. അള്‍ട്രാസൗണ്ട് സ്‌കാനില്‍ കുഞ്ഞിന് വാലുള്ളതിന്റെ യാതൊരു അടയാളവും കണ്ടിരുന്നില്ല. 35-ാം ആഴ്ചയില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് കുഞ്ഞ് ജനിച്ചത്.

സാധാരണ, നാല് മുതല്‍ എട്ട് ആഴ്ച വരെയുള്ള ഗര്‍ഭധാരണസമയത്ത്, കുഞ്ഞുങ്ങളില്‍ ഇത്തരത്തിലുള്ള വാല്‍ കാണപ്പെടും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവ ശരീരത്തിനകത്തേക്ക് തിരികെ പോകുകയും ചെയ്യും.

മനുഷ്യ ശരീരത്തിലെ നട്ടെല്ലിന് താഴെയുള്ള ഒരു ടെയില്‍ബോണ്‍ രൂപപ്പെടുന്നതിന്റെ ഫലമായാണ് ഇങ്ങനെ ഉണ്ടാകുന്നത്. ലോകത്ത് ഇതുവരെ 40 കുട്ടികളില്‍ വാല്‍ കാണപ്പെട്ടിട്ടുണ്ട്. ഏതായാലും ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വാല്‍ നീക്കം ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button