ലണ്ടന്‍: കൊവിഡ് വൈറസ് രോഗ ബാധിതരില്‍ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ക്ക് കൂടാതെ ചില രോഗികള്‍ മറ്റു ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് ബ്രിട്ടണിലെ ഇഎന്‍ടി വിദഗ്ധരുടെ സംഘടന. രുചിയും മണവും ഇല്ലെന്ന പരാതിയുമായി എത്തിയവരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന് ഇഎന്‍ടി വിദഗ്ധരുടെ സംഘടനയായ British Association of Otorhinolaryngologyനെ ഉദ്ധരിച്ച് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റ് ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാത്ത ഇത്തരക്കാര്‍ കൊറോണ വൈറസിന്റെ ‘നിഗൂഢമായ വാഹകര്‍’ ആണെന്ന സംശയവും ഇ.എന്‍.ഡി വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്. ചെവി, മൂക്ക്, തൊണ്ട സര്‍ജന്‍മാര്‍ അടങ്ങിയതാണ് ഈ സംഘടന. ദക്ഷിണ കൊറിയ, ചൈന, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള കൊറോണ വൈറസ് രോഗികളില്‍ ഈ ലക്ഷങ്ങള്‍ കണ്ടിരുന്നു. ഘ്രാണശേഷിയുടെ അഭാവമായാണ് ഡോക്ടര്‍മാര്‍ ഈ അവസ്ഥയെ വിളിച്ചിരുന്നത്.
യു.കെ, യു.എസ്, ഫ്രാന്‍സ്, ഉത്തര ഇറ്റലി എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ഘ്രാണശേഷി അഭാവമുള്ള രോഗികളുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വര്‍ധനവ് ഉണ്ടായിരുന്നുവെന്നും ഇ.എന്‍.ടി യു.കെ പ്രസിഡന്റ് പ്രൊഫ.പ്രസിഡന്റ് നിര്‍മ്മല്‍ കുമാര്‍, ബ്രിട്ടീഷ് റിനോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. ക്ലാരീ ഹോപ്കിന്‍സ് എന്നിവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.