കൊച്ചി: കൊവിഡ് നെഗറ്റീവായാലും 20 ശതമാനത്തോളം ആളുകളിലും രോഗലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നുവെന്ന് പഠനങ്ങള്‍. ഇത്തരം രോഗലക്ഷണങ്ങള്‍ മൂന്നാഴ്ച മുതല്‍ ആറുമാസംവരെ നീണ്ടുനില്‍ക്കും. തലവേദന, ചുമ, നെഞ്ചില്‍ ഭാരം, ഗന്ധം നഷ്ടപ്പെടല്‍, വയറിളക്കം, ശബ്ദവ്യത്യാസം എന്നിവയാണ് ഈ രോഗലക്ഷണങ്ങള്‍.
ലോംഗ് കൊവിഡ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കൂടുതല്‍ പേരിലും ക്ഷീണമാണ് കൊവിഡിന് ശേഷം കാണുന്നത്. കൊവിഡ് ബാധിച്ച് ആദ്യത്തെ അഞ്ചുദിവസങ്ങളില്‍ ശക്തമായ ചുമ, ശബ്ദവ്യത്യാസം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ക്ക് ലോങ് കൊവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും വിലയിരുത്തുന്നു.
കൊവിഡ് നെഗറ്റീവായാലും രോഗികളെ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്ന സംവിധാനം ഉണ്ടാകുകയാണ് നല്ല മാര്‍ഗമെന്നും ഡോ. എന്‍.സുല്‍ഫി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News