24.8 C
Kottayam
Thursday, June 4, 2026

വൈകുന്നേരം വടക്കോട്ട്‌ ഒരു വെടിക്കെട്ട് സർവീസ്;ജനറല്‍ കോച്ചുകള്‍ മാത്രമായി മംഗലാപുരം സ്‌പെഷ്യല്‍

Must read

തിരുവനന്തപുരം: ഏറ്റവും തിരക്കേറിയ വൈകുന്നേരം 05.30 ന് കൊച്ചുവേളിയിൽ നിന്ന് ആവശ്യക്കാരേറെയുള്ള മലബാറിലേയ്ക്ക് -16 ജനറൽ കോച്ചുമായി കോട്ടയം വഴി കൊച്ചി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.. ഒരു അതിവേഗ സ്പെഷ്യൽ സർവീസ്.

ഓഫീസ്/ ആശുപത്രി ആവശ്യങ്ങൾക്കായി തലസ്ഥാന നഗരിയിലെത്തുന്നവർക്ക് വൈകുന്നേരം വടക്കോട്ടുള്ള യാത്ര വലിയ ഒരു പ്രതിസന്ധിയാണ്. റിസർവേഷൻ ലഭിക്കാതെ ജനറൽ കോച്ചിലെ തിരക്കിൽ അകപ്പെടുന്ന നിരവധിപ്പേരുണ്ട്. അനന്തപുരിയിൽ ദർശനത്തിനെത്തുന്നവരും വിനോദസഞ്ചാരത്തിനും അടിയന്തിര ആവശ്യങ്ങൾക്ക് വന്നെത്തിയവരും

- Advertisement -

- Advertisement -

ആശുപത്രിയുടെ ആലസ്യം വിട്ടൊഴിയാതെ മരുന്നുപൊതികൾ നെഞ്ചോട് ചേർത്ത് പിടിച്ച് നിന്നുതിരിയാനിടമില്ലാത്ത ജനറൽ കോച്ചിൽ വിധിയെ പഴിച്ച് യാത്ര ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുന്ന അനവധി സാധാരണക്കാരായ “അൺ റിസേർവ്ഡ് യാത്രക്കാർക്കുള്ള ആദരവ്” കൂടിയാണ് ജനറൽ കോച്ചുകൾ മാത്രമുള്ള 06163/64 മംഗലാപുരം സ്പെഷ്യൽ. ഫോർട്ട് കൊച്ചിയും, മട്ടാഞ്ചേരിയും ലുലുവും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കി മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് രാത്രി 09.45 ന് മംഗലാപുരത്തേയ്ക്കുള്ള സർവീസ് പ്രയോജനപ്പെടുത്താവുന്നതാണ്.

05.30 ന് കൊച്ചുവേളിയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത് മലബാർ മംഗലാപുരം എക്സ്പ്രസ്സുകളിലെ ജനറൽ കോച്ചുകൾ എന്നും യാത്രക്കാരുടെ പേടിസ്വപ്നമാണ്.. മലബാർ, മാവേലി, മംഗലാപുരം എക്സ്പ്രസ്സ്‌ ട്രെയിനുകൾക്ക് ടിക്കറ്റ് ലഭിക്കാതെ നിരാശരായവർക്ക് ഈ സർവീസ് അനുഗ്രഹമാകും. മെഡിക്കൽ കോളേജ്, ശ്രീചിത്തിര, RCC പോലുള്ള റീജിയണൽ ഹോസ്പിറ്റലുകളിലെത്തി മടങ്ങുന്നവർക്ക് സർവീസ് ആശ്വാസമാകും.

- Advertisement -

♻️മംഗലാപുരത്തേയ്ക്കുള്ള സ്പെഷ്യൽ സർവീസിന് അനുവദിച്ചിരിക്കുന്ന സ്റ്റോപ്പുകളും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയവും:

കൊച്ചുവേളി : 05.30 (വൈകുന്നേരം)
കൊല്ലം : 06.26/06.29
ശാസ്താംകോട്ട : 06.46/06.47
കരുനാഗപ്പള്ളി: 06.55/06.56
കായംകുളം : 07.09/07.11
മാവേലിക്കര : 07.19/07.20
ചെങ്ങന്നൂർ : 07.31/07.33
തിരുവല്ല : 07.42/07.43
ചങ്ങനാശ്ശേരി :07.51/07.52
കോട്ടയം :08.15/08.18


എറണാകുളം ടൗൺ : 09.40/09.45
ആലുവ : 10.05/10.07
തൃശൂർ : 10.47/10.50
ഷൊർണുർ : 12.10/12.25 (രാത്രി)
തിരൂർ – 12.53/12.54
കോഴിക്കോട് – 01.47/01.50
വടകര – 02.29/02.30
തലശ്ശേരി -02.51/02.52
കണ്ണൂർ – 03.17/03.20
പയ്യന്നൂർ – 03.45/03.46
കാഞ്ഞങ്ങാട് – 04.19/04.20
കാസറഗോഡ് – 04.39/04.40
മംഗലാപുരം ജംഗ്ഷൻ – 06.50(പുലർച്ചെ)

🔥പ്രയോജനപ്പെടുത്തുക…🔥

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week