ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ പിടിവീഴും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
എല്ലാവരും മാസ്‌ക് നിര്‍ബന്ധമായി ധരിച്ച രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പുറത്തു പോകുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം വരുന്നത്. കോട്ടന്‍ തുണികൊണ്ടുള്ള മാസ്‌കിനും 70 ശതമാനം അണുബാധ തടയാനാവും. അത്തരം മാസ്‌കുകള്‍ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം.
പൊതുസ്ഥലത്ത് തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്. പൊതു ഇടങ്ങളില്‍ തുപ്പുന്നത് കുറ്റകരമാക്കി. പൊതുസ്ഥലത്ത് തുപ്പിയാല്‍ പിഴയൊടുക്കേണ്ടിവരും. നേരത്തെ, സിഗരറ്റ് അല്ലാത്ത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും പൊതു ഇടങ്ങളില്‍ തുപ്പുന്നതും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.