കേരളത്തില്‍ നിന്നുള്ള പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. സിപിഐഎം അംഗം എ. എ റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാര്‍, കോണ്‍ഗ്രസ് അംഗം ജെബി മേത്തര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 അംഗങ്ങളും സത്യപ്രതിജ്ഞയും ഇന്ന് നടക്കും.

ചരിത്ര വിജയവുമായി പഞ്ചാബില്‍ അധികാരത്തിലേറിയ എ എ പി യില്‍ നിന്നും അഞ്ച് പ്രതിനിധികളാണ് രാജ്യസഭയില്‍ എത്തുന്നത്. അതേസമയം ഇന്ധന വില വര്‍ധന, വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസല്‍ വില ലിറ്ററിന് 42 പൈസയുമാണ് ഇന്ന് കൂടിയത്. മാര്‍ച്ച് 22ന് ശേഷം ഇത് പത്താം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News