KeralaNews

ഒരുക്കങ്ങള്‍ പൂര്‍ണം; സത്യപ്രതിജ്ഞ കഴിഞ്ഞെത്തുന്ന പുതിയ മന്ത്രിമാര്‍ക്കുള്ള കാറുകളും ഓഫീസും റെഡി

തിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞെത്തുന്ന പുതിയ മന്ത്രിമാര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ണായി. 21 കാറുകളും ഓഫിസുമെല്ലാം റെഡിയായി. എല്ലാവര്‍ക്കും ഇന്നോവ ക്രിസ്റ്റ കാര്‍ തന്നെ നല്‍കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. 19 പേര്‍ക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കും. രണ്ടു പേര്‍ക്ക് പഴയ മോഡലും. പുതിയ ക്രിസ്റ്റ വരുന്ന മുറയ്ക്ക് അത് മാറ്റി നല്‍കും.

നോര്‍ത്ത് ബ്ലോക്ക്, നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, സൗത്ത് സാന്‍വിച്ച് ബ്ലോക്ക്, അനക്‌സ് ഒന്ന്, രണ്ട് എന്നിവിടങ്ങളിലായാണ് പുതിയ മന്ത്രി ഓഫിസുകള്‍. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫിസുള്ള നോര്‍ത്ത് ബ്ലോക്കിലാണ് കെ.രാജന്‍, റോഷി അഗസ്റ്റിന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ ഓഫീസുകള്‍. സെക്രട്ടറിയേറ്റ്ഹൗസ് കീപ്പിങ് വിഭാഗമാണ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുതിയ മന്ത്രിമാര്‍ക്കുള്ള ഓഫിസുകള്‍ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങള്‍ 17ാം തീയതിയോടെ തിരിച്ചേല്‍പ്പിച്ചിരുന്നു. മന്ത്രിമാരുടെ വാഹനങ്ങളുടെ നമ്പര്‍ നല്‍കുന്നത് പൊതുഭരണ വകുപ്പാണ്. ഇന്നു വൈകുന്നേരത്തോടെ അവര്‍ക്കുള്ള വണ്ടി വരുന്ന മുറയ്ക്ക് നമ്പര്‍ നല്‍കും.

കഴിഞ്ഞ തവണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മൂന്നു മന്ത്രിമാര്‍ കൊറോള ആള്‍ട്ടിസ് കാര്‍ ഉപയോഗിച്ചിരുന്നു. ഇവ ഇനി ടൂറിസം വകുപ്പിന്റെ ആവശ്യങ്ങള്‍ക്കാകും ഉപയോഗിക്കുക.

വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം വെർച്വൽ ആയി പങ്കെടുക്കും. 24നോ 27നോ നിയമസഭ ചേരുന്നതും പരിഗണനയിലുണ്ട്. നിയുക്ത മന്ത്രിമാർ, എംഎൽഎമാർ, ജഡ്ജിമാർ ഉൾപ്പെടെ 500 പേർക്കാണ് സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ക്ഷണമുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker