ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നു. നാളെ വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മഴ സജീവമാകാന്‍ സാധ്യതയുണ്ട്.
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് മഴ പെയ്യാന്‍ കൂടുതല്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.സെപ്റ്റംബര്‍ 25 ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.
സെപ്റ്റംബര്‍ 26 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളും, സെപ്റ്റംബര്‍ 27 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.