ന്യൂഡല്‍ഹി: വീട്ടില്‍ നിരീക്ഷണ കാലാവധി കഴിഞ്ഞാല്‍ കൊവിഡ് പരിശോധന ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രകടമായ ലക്ഷണങ്ങളില്ലാത്ത പോസിറ്റീവ് കേസുകളില്‍ ഉള്‍പ്പെടുത്തിയ രോഗികളും വീട്ടില്‍ സ്വയം ക്വാറന്റീന്‍ കഴിയുന്നവര്‍ക്കും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആണ് മന്ത്രാലയം പുതുക്കിയിരിക്കുന്നത്.
എന്നാല്‍ എച്ച്.ഐ.വി, കാന്‍സര്‍ എന്നീ രോഗമുള്ളവരാണെങ്കില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
കൂടാതെ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശം, കരള്‍, വൃക്ക രോഗങ്ങള്‍ ഉള്ളവര്‍ക്ക് അവരുടെ ശരീരം കൃത്യമായി മരുന്നുകളോട് പ്രതികിരിക്കുന്ന ഘട്ടത്തില്‍ മാത്രമേ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കുകയുള്ളുവെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ആരൊക്കെയാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടത് എന്നത് നിര്‍ണ്ണയിക്കുന്നത് മെഡിക്കല്‍ ഓഫീസറായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.