29.4 C
Kottayam
Saturday, June 6, 2026

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം; 24 മണിക്കൂര്‍ ഉപവാസവുമായി ഡീന്‍ കുര്യാക്കോസ്

Must read

തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ട് 24 മണിക്കൂര്‍ ഉപവാസം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസ്. ഇന്ന് രാവിലെ 10 മണി മുതലാണ് സമരം നടത്തുന്നത്.

‘കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം’ എന്ന ആവശ്യം മുന്‍നിര്‍ത്തി കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സുരക്ഷ ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണം എന്ന ആവശ്യം ഉന്നയിച്ച് നാളെ, ഡിസംബര്‍ 4ന് രാവിലെ 10 മണി മുതല്‍ അഞ്ചാം തീയതി പത്തുമണിവരെ 24 മണിക്കൂര്‍ ഉപവാസം ചെറുതോണിയില്‍ നടത്തുന്നു.

പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമാപനസമ്മേളന ഉദ്ഘാടനം തൊടുപുഴ എംഎല്‍എ പി ജെ ജോസഫ് നിര്‍വഹിക്കും.’- ഡീന്‍ കുര്യാക്കോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

വ്യാഴാഴ്ചയും മുന്നറിയിപ്പില്ലാതെ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നിരുന്നു. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നരക്കുമായാണ് 8 ഷട്ടറുകള്‍ തുറന്നത്. അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്ററും ബാക്കിയുള്ളവ 30 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളില്‍ വീടുകളില്‍ വെള്ളം കയറിയിരുന്നു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

- Advertisement -

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. പുലര്‍ച്ചെയോടെയാണ് ഷട്ടറുകള്‍ അടച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി. വെള്ളിയാഴ്ച രാത്രി 11ന് ഒന്‍പത് ഷട്ടറുകള്‍ തുറന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടിയിരുന്നു.

- Advertisement -

സ്പില്‍വേയുടെ ഒന്‍പത് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 7211 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കിയത്. രാത്രി പത്തിന് ഏഴ് ഷട്ട റുകള്‍ ഉയര്‍ത്തി സെക്കന്റില്‍ 5,600 ഘനയടി വെള്ളം തുറന്നുവിട്ടിരുന്നു. രാത്രി ഏഴര മുതല്‍ സെക്കന്റില്‍ 3246 ഘനയടി വെള്ളം തുറന്നുവിട്ടിരുന്നു. ഇതാണ് പിന്നീട് തവണകളായി ഉയര്‍ത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week