ഡൽഹി : ബ്രിട്ടനില്‍ പടരുന്ന അതിവേഗ വൈറസ് കണ്ടെത്തിയതിനെ തുടർന്ന്, ഈ സാഹചര്യത്തിൽ രാജ്യത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര യോഗം ചേരും.
വാക്സീൻ ഉപയോഗത്തിന് ആദ്യം തുടക്കം കുറിച്ച ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ രൂപം കണ്ടെത്തിയ വാർത്ത പുറത്തു വന്നതോടെ അതീവ ജാഗ്രതയിൽ ആണ് ലോകം.
ഈ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കിയിട്ടുണ്ട്. സമാന നടപടികൾ കൈക്കൊള്ളണമോ എന്ന കാര്യമായിരിക്കും കേന്ദ്ര ആരോഗ്യ മുന്താലയത്തിന്റെ അടിയന്തര യോഗം ചർച്ച ചെയ്യും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News