KeralaNationalNews

പുതിയ കോവിഡ് വകഭേദം: C.1.2 കൂടുതല്‍ വ്യാപന ശേഷിയുള്ളത്; വാക്‌സിനും പിടിതരില്ലെന്ന് പഠനം

ന്യൂഡൽഹി: ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം സി.1.2 കൂടുതൽ വ്യാപന ശേഷിയുള്ളതാണെന്നും വാക്സിനെ അതിജീവിക്കുന്നതാണെന്നും പഠനം.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസ് (എൻഐസിഡി), ക്വാസുലു നെറ്റാൽ റിസർച്ച് ഇന്നോവേഷൻ, ദക്ഷിണാഫ്രിക്കയിലെ സ്വീക്വൻസിങ് പ്ലാറ്റ്ഫോം എന്നിവടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഈ വർഷം മെയിലാണ് കോവിഡിന്റെ സി.1.2 വകഭേദം ആദ്യമായി കണ്ടെത്തിയത്.

ഓഗസ്റ്റ് 13-വരെയായി ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. സി.1 വകഭേദത്തിൽ നിന്ന് പരിണമിച്ചുണ്ടായ സി.1.2-ന് ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളേക്കാണ് കൂടുതൽ വ്യാപനശേഷിയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.

ഓരോ മാസംതോറും ദക്ഷിണാഫ്രിക്കയിലെ സി.1.2 വകഭേദത്തിന്റെ എണ്ണത്തിൽ സ്ഥിരമായ വർദ്ധനവ് കണ്ടെത്തിയിട്ടുണ്ട്. മെയ് മാസത്തിൽ 0.2 ശതമാനമാണ് സ്ഥീരികരിച്ചതെങ്കിൽ ജൂണിൽ 1.6 ശതമാനമായും ജൂലൈയിൽ 2 ശതമാനമായും ആ വകഭേദം ഉയർന്നു.
സി.1.2 വംശത്തിന് പ്രതിവർഷം 41.8 മ്യൂട്ടേഷനുകളുടെ പരിവർത്തന നിരക്ക് ഉണ്ട്, ഇത് മറ്റ് വകഭേദങ്ങളുടെ നിലവിലെ ആഗോള മ്യൂട്ടേഷൻ നിരക്കിനേക്കാൾ ഇരട്ടി വേഗതയുള്ളതാണെന്നും പഠനത്തിൽ പറയുന്നു.

‘ഇത് കൂടുതൽ കൈമാറ്റം ചെയ്യാവുന്നതും വേഗത്തിൽ പടരുന്നതിനുള്ള സാധ്യതയുമാണ്. സ്പൈക്ക് പ്രോട്ടീനിൽ വളരെയധികം പരിവർത്തനങ്ങൾ ഉള്ളതിനാൽ, ഇത് രോഗപ്രതിരോധത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനും ഇടയാക്കും, ആ നിലയ്ക്ക് ലോകമെമ്പാടുമുള്ള വാക്സിനേഷൻ പ്രക്രിയയ്ക്ക് ഒരു വെല്ലുവിളിയാണ്’- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയിലെ വൈറോളജിസ്റ്റ് ഉപാസന റായ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button